മകളെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി പിതാവ് ഓട്ടോറിക്ഷ വിളിക്കാന്‍ പോയ സമയത്താണ് പ്രതി കാറുമായെത്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
മകളെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി പിതാവ് ഓട്ടോറിക്ഷ വിളിക്കാന്‍ പോയ സമയത്താണ് പ്രതി കാറുമായെത്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
കണ്ണൂര്‍: മൈലാഞ്ചി കല്യാണം കഴിഞ്ഞ് സഹോദരിക്കൊപ്പം മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എടക്കാട് സ്വദേശിനിയായ 18 കാരിയുടെ പരാതിയില്‍ കെ എല്‍-02 എ ഡി 8296 നമ്പര്‍ ആള്‍ട്ടോ കാറിലെത്തിയ നവീനിനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈ 23ന് താഴെ ചൊവ്വ കാപ്പാട് റോഡില്‍ രാത്രി 10 മണിയോടെ സഹോദരിയോടൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് കാര്‍നിര്‍ത്തി കയറാന്‍ ആവശ്യപ്പെടുകയും എതിര്‍ത്ത് മുന്നോട്ട് നടന്നപ്പോള്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്നുമാണ് പരാതി.
മകളെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി പിതാവ് ഓട്ടോറിക്ഷ വിളിക്കാന്‍ പോയ സമയത്താണ് പ്രതി കാറുമായെത്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബസ് സ്റ്റോപ്പിനടുത്ത് നില്‍ക്കുകയായിരുന്ന പരിസരവാസികളെത്തിയപ്പോള്‍ നവീന്‍ കാറുമായി രക്ഷപ്പെടുകയാണത്രെ ഉണ്ടായത്. നിയമപഠനത്തിന് അഡ്മിഷന് കാത്ത് നില്‍ക്കുകയാണ് പതിനെട്ടുകാരി.