Wednesday, November 21st, 2018

കടത്തിക്കൊണ്ടുപോയി പീഡനം; ഒരാള്‍ അറസ്റ്റില്‍

അമ്മയ്‌ക്കൊപ്പം വീട്ടിലേക്കുപോയ യുവതിയെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും. 

Published On:Sep 11, 2018 | 8:01 am

ആലപ്പുഴ: ഫെയ്‌സ്ബുക്കിലുടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനംനല്‍കി കബളിപ്പിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ പുലപ്ര സ്വദേശി പി യൂനസിനെ(40) യാണ് ഹരിപ്പാട് പോലീസ് താമരശ്ശേരിയില്‍നിന്ന് പിടികൂടിയത്. യൂനസ് വിവാഹിതനാണ്. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന നാലുപവന്റെ ആഭരണങ്ങളും 3,000 രൂപയും ഇയാള്‍ തട്ടിയെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറാണെന്നാണ് പ്രതി പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അവിവാഹിതനാണെന്നും ഒരു കൈക്ക് സ്വാധീനക്കുറവുളളതിനാല്‍ സാധാരണ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇയാള്‍ പണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രതി മണ്ണാറശാല ഭാഗത്ത് വാഹനത്തിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചൊവ്വാഴ്ച കേസ് അവധിക്ക് വെക്കുകയായിരുന്നത്. അഡീഷണല്‍ എസ്.ഐ. കെ.സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, സി.പി.ഒ.മാരായ അജയ്, ദര്‍ശന എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിലായി വയനാട്ടിലായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്. ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ഡി.ശ്രീകുമാര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മയ്‌ക്കൊപ്പം വീട്ടിലേക്കുപോയ യുവതിയെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    24 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 2
    1 hour ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 3
    1 hour ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 4
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 6
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 8
    3 hours ago

    ബ്രസീലിന് ജയം

  • 9
    3 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു