Saturday, April 20th, 2019

കിയ മോട്ടോഴ്‌സ് കാര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങും

      ദക്ഷിണകൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഹൈദരാബാദില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. രാജ്യത്തേക്കുള്ള ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായിരിക്കുമിത്. രണ്ടു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ കിയ സ്ഥലം കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ അന്തപുര്‍ ജില്ലയില്‍ സ്ഥലം വാങ്ങാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് കിയ പറയുന്നത്. ഇവിടെ ആരംഭിക്കുന്ന കാര്‍ നിര്‍മാണ യൂണിറ്റിനായി 160 കോടി ഡോളര്‍ (10,300 കോടി … Continue reading "കിയ മോട്ടോഴ്‌സ് കാര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങും"

Published On:Apr 24, 2017 | 1:30 pm

KIA Motors Full Image

 

 

 
ദക്ഷിണകൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഹൈദരാബാദില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. രാജ്യത്തേക്കുള്ള ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായിരിക്കുമിത്. രണ്ടു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ കിയ സ്ഥലം കണ്ടെത്തിയത്.
ആന്ധ്രപ്രദേശിലെ അന്തപുര്‍ ജില്ലയില്‍ സ്ഥലം വാങ്ങാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് കിയ പറയുന്നത്. ഇവിടെ ആരംഭിക്കുന്ന കാര്‍ നിര്‍മാണ യൂണിറ്റിനായി 160 കോടി ഡോളര്‍ (10,300 കോടി രൂപ) രണ്ടു ഘട്ടമായി നിക്ഷേപിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 6000 കോടി രൂപ നിക്ഷേപിക്കും. വര്‍ഷം മൂന്നു ലക്ഷം കാറുകള്‍ നിര്‍മിക്കാവുന്ന യൂണിറ്റാണ് ഇവിടെ ഒരുക്കുക. 1990കളില്‍ ഇന്ത്യയിലെത്തിയ മാതൃകമ്പനിയായ ഹ്യുണ്ടായിയുടെ പാത പിന്തുടരുകയാണ് കിയയും.
വാഹനനിര്‍മാണ ഹബ്ബായി മാറുന്ന ഇന്ത്യയിലെ സാധ്യതകള്‍ ലക്ഷ്യമിട്ടാണ് കിയയുടെ തീരുമാനം. ഏക്കറിന് 10.5 ലക്ഷം രൂപയ്ക്ക് 600 ഏക്കര്‍ സ്ഥലമാണ് കാര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനായി ആന്ധ്ര സര്‍ക്കാര്‍ കിയക്കു കൈമാറുക.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    5 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും