Tuesday, September 25th, 2018

ലാലേട്ടന്‍ ഇപ്പോഴും സുന്ദരന്‍

നടന്‍ മോഹന്‍ ലാല്‍ ഇപ്പോഴും സുന്ദരനാണെന്ന് തെന്നിന്ത്യന്‍ താരം ഖുശ്ബു. മോഹന്‍ലാല്‍-രജ്ഞിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടതിന് ശേഷമാണ് ഖുശ്ബു ട്വിറ്ററില്‍ ഈ വാക്കുകള്‍ കുറിച്ചത്. ലാലേട്ടന്‍ ഇപ്പോഴും ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഡ്രാമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്. ദൃശ്യം, ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഡ്രാമ. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് … Continue reading "ലാലേട്ടന്‍ ഇപ്പോഴും സുന്ദരന്‍"

Published On:Jul 3, 2018 | 10:23 am

നടന്‍ മോഹന്‍ ലാല്‍ ഇപ്പോഴും സുന്ദരനാണെന്ന് തെന്നിന്ത്യന്‍ താരം ഖുശ്ബു. മോഹന്‍ലാല്‍-രജ്ഞിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടതിന് ശേഷമാണ് ഖുശ്ബു ട്വിറ്ററില്‍ ഈ വാക്കുകള്‍ കുറിച്ചത്. ലാലേട്ടന്‍ ഇപ്പോഴും ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
ഡ്രാമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്. ദൃശ്യം, ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഡ്രാമ. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഖുശ്ബു. അങ്കിള്‍ ബണ്‍, ചന്ദ്രോത്സവം എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതിനു പുറമേ നിരവധി മലയാളം ചിത്രങ്ങളില്‍ ഖുശ്ബു വേഷമിട്ടിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    4 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    5 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    9 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    11 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    11 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    11 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    12 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു