Sunday, November 18th, 2018

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ഗുരുതരം

ആറു കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ സിയക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും.

Published On:Jun 19, 2018 | 9:40 am

ധാക്ക: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു സൂചന. ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാന്‍ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) നേതാവ് മിര്‍സ ഫക്രൂല്‍ ഇസ്ലാം അലാംഗിര്‍ പറഞ്ഞു.
സിയക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മിര്‍സ ഫക്രൂല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയക്ക് ബംഗ്ലാദേശ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റ് ആറു കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ സിയക്ക് പുറത്തിറങ്ങാനാകില്ലെന്ന് അവരുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    49 mins ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    3 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    16 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    21 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം