Saturday, January 19th, 2019

കെജിഎഫ് ചരിത്രമാകുന്നു

ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്.

Published On:Jan 10, 2019 | 8:00 am

കൊച്ചി: കെജിഎഫ് ചരിത്രമാകുകയാണ്. യുവതാരം യാഷ് നായകനായ സിനിമ മൂന്നാം വാരം പിന്നിട്ടിട്ടും നിറഞ്ഞ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്. കെജിഎഫിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 200 കോടി കടന്നു. ഒരു കന്നഡചിത്രത്തിന് ഇതുവരെ ലഭിക്കാത്തത്ര സ്വീകാര്യതയാണ് കെജിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 40 കോടിയോടടുക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍. കോളാറിലെ സ്വര്‍ണ്ണഖനിയുടെ കഥ പറയുന്ന ചിത്രത്തിന് കേരളത്തിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹിന്ദി ബെല്‍റ്റുകളിലും അതിശയിപ്പിക്കുന്ന നേട്ടമാണ് കെജിഎഫ് സ്വന്തമാക്കിയതെന്ന് നിരീക്ഷകര്‍ പറയുന്നു. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. നായകന്‍ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് പ്രേക്ഷകര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    40 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം