Wednesday, September 26th, 2018

കെവിനെ കാണാതായ സംഭവം; മുഖ്യമന്ത്രിയെ എസ് പി തെറ്റിദ്ധരിപ്പിച്ചതായി റിപ്പോര്‍ട്ട്

എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Published On:Jun 1, 2018 | 12:18 pm

കോട്ടയം: സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം. വിവിധ ജില്ലകളിലായി 19 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂരില്‍ മൂന്നിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് യു ഡി എഫും വിജയിച്ചു.
പാപ്പിനിശ്ശേരി ധര്‍മ്മക്കിണര്‍ വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. എല്‍ ഡി എഫിലെ കെ സീമ എതിര്‍ സ്ഥാനാര്‍ത്ഥി യു ഡി എഫിലെ കെ കുട്ടികൃഷ്ണനെ 478 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 764 പേര്‍ വോട്ടിംഗ് വിനിയോഗിച്ച തെരഞ്ഞെടുപ്പില്‍ കെ സീമക്ക് 621 വോട്ടും കുട്ടികൃഷ്ണന് 143 വോട്ടുമാണ് ലഭിച്ചത്. രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം 382 വോട്ടായിരുന്നു.
2015ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുകേഷ് കല്ലേന്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഉളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കതുവാപറമ്പ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ആകെ പോള്‍ ചെയ്ത 1183 വോട്ടില്‍ യു ഡി എഫിലെ നടക്കല്‍ ജെസ്സി 710 വോട്ട് നേടി. എല്‍ ഡി എഫിലെ പുത്തന്‍പറമ്പില്‍ മറിയാമ്മ 422ഉം ബി ജെ പി സ്ഥാനാത്ഥി ഒതയോത്ത് രമ്യ അനിലിന് 51 വോട്ടും ലഭിച്ചു. 288 വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കി തകര്‍പ്പന്‍ വിജയമാണ് ജെസ്സി ഇവിടെ നേടിയത്.
ഇരിട്ടി നഗരസഭയിലെ ആട്ട്യലം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ അനിത 253 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫിലെ പി എന്‍ രത്‌നമണിയെ പരാജയപ്പെടുത്തിയത്. ആകെ 711 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്. ഇതില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് 460 ഉം യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് 207ഉം ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് 44 വോട്ടുകളുമാണ് ലഭിച്ചത്. ഇടതുമുന്നണിയിലെ സി പി എമ്മിന്റെ സിറ്റിങ്ങ് സീറ്റാണ് ആട്ട്യലം വാര്‍ഡ്.
കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സി പി എമ്മിലെ വി കെ രേഖ 350 വോട്ടിന് വിജയിച്ച് വാര്‍ഡ് നിലനിര്‍ത്തി. ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സി പി എമ്മിലെ രമ കൊട്ടാരത്തില്‍ 274 വോട്ടിന് വിജയിച്ചു. വിളപ്പില്‍ശാല പഞ്ചായത്തിലെ കരുവഞ്ചാല്‍ വാര്‍ഡ് എല്‍ ഡി എഫ് യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തു. സി പി എമ്മിലെ ആര്‍ എസ് രതീഷ് 518 വോട്ടിന് വിജയിച്ചു. കൊല്ലം കോര്‍പറേഷനിലെ അമ്മന്‍നട എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. സി പി എമ്മിലെ ചന്ദ്രികാദേവി 242 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എറണാകുളം പള്ളിപ്പുറം വാര്‍ഡില്‍ യു ഡി എഫിലെ ഷാരോണ്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ച വാര്‍ഡാണിത്. മലപ്പുറം പോത്തുകല്‍ വാര്‍ഡിലും ഇടുക്കി കട്ടപ്പന നഗരസഭയിലെ വെള്ളിക്കുഴക്കവല ഡിവിഷനിലും യു ഡി എഫ് വിജയിച്ചു. നിലവില്‍ ഇവ എല്‍ ഡി എഫിന്റെ വാര്‍ഡായിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    3 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    5 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍