Sunday, February 17th, 2019

കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Published On:Jun 12, 2018 | 11:01 am

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിന്റേത് മുങ്ങിമരണം തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറി. അന്തിമ നിഗമനത്തിന് മുന്‍പ് മെഡിക്കല്‍ സംഘം തെന്മലയില്‍ പരിശോധന നടത്തും. പോലീസ് സര്‍ജന്മാരുടെ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുക. കെവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.
കെവിന്‍ മുങ്ങിമരിച്ചതാണെന്ന് ഇടക്കാല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയെങ്കിലും അവയൊന്നും മരണകാരണമായിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോട്ടില്‍ വീണതോ അടികൊണ്ട് അബോധാവസ്ഥയിലായ കെവിന്‍ മരിച്ചുവെന്ന് കരുതി പുഴയില്‍ തള്ളിയതോ ആകാമെന്നായിരുന്നു പോലീസ് നിഗമനം. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിന് കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും മരിച്ചുകിടന്ന ചാലിയേക്കര തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു.
മേയ് 27ന് കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നും അക്രമിസംഘം തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം ചാലിയേക്കര തോട്ടിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവരടക്കം 14 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ റിമാന്റിലാണ്. ഭാര്യയുടെ അമ്മ ഇപ്പോഴും ഒളിവിലാണ്.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    5 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    19 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും