Monday, September 24th, 2018

കെവിനെ തട്ടിക്കൊണ്ടു പോയ കാറുകള്‍ കണ്ടെത്തി

ചുവപ്പ് നിറമുള്ള ഹ്യൂണ്ടായ് ഐ20 കാര്‍ പുനലൂരില്‍നിന്നാണ് കണ്ടെത്തിയത്.

Published On:May 30, 2018 | 3:22 pm

കൊല്ലം: കെവിനെ തട്ടിക്കൊണ്ടു പോകാന്‍ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനം കണ്ടെടുത്തു. ചുവപ്പ് നിറമുള്ള ഹ്യൂണ്ടായ് ഐ20 കാര്‍ പുനലൂരില്‍നിന്നാണ് കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍ കാര്‍ പരിശോധിച്ച ശേഷം കോട്ടയം പോലീസിന് കൈമാറും. ടിറ്റോ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാര്‍ റബര്‍ തോട്ടത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. കെവിനെ ഈ കാറില്‍ വെച്ച് അക്രമികള്‍ മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് റബര്‍ തോട്ടത്തില്‍ കാര്‍ കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൂന്നാമത്തെ വാഹനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    38 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

  • 2
    39 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    45 mins ago

    അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

  • 4
    50 mins ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    2 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    3 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    4 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍