Wednesday, July 17th, 2019

ദുരഭിമാന കൊല: ആസൂത്രണം ചെയ്തത് സഹോദരന്‍, മാതാപിതാക്കള്‍ക്കും പങ്ക്

കെവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് വിദേശത്തുനിന്നെത്തിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി.

Published On:May 29, 2018 | 11:12 am

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കെവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് വിദേശത്തുനിന്നെത്തിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. മാത്രമല്ല കെവിനെ ആക്രമിക്കുന്ന വിവരം നീനുവിന്റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. അറസ്റ്റുണ്ടാകുമെന്ന് സൂചന ലഭിച്ച നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയി.
നീനുവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ കുടുംബം നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ നീനുവിന്റെ കാര്യത്തില്‍ ജാതിയാണ് പ്രശ്‌നമായതെന്ന് അറസ്റ്റിലായ നിയാസിന്റെ മാതാവ് ലൈല ബീവി പറഞ്ഞു. നീനുവിന്റെ മാതാവിന്റെ സഹോദരന്റെ മകനാണ് നിയാസ്.
കെവിനെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ്. ഇയാള്‍ ശനിയാഴ്ചയാണ് ഗള്‍ഫില്‍ നിന്നുമെത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഷാനു നാട്ടിലെത്തിയതെന്നും പോലീസിന് വിവരം ലഭിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തായത്. നിയാസ്, റിയാസ് എന്നിവര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ നീനുവിന്റെ ബന്ധുവാണ്. നീനുവിന്റെ മാതാവിന്റെ സഹോദരന്റെ മകനാണ് നിയാസ്.
കെവിനെ ആക്രമിക്കുമെന്ന എല്ലാ വിവരവും നീനുവിന്റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. ഇവരാണ് നിയാസിനോട് വാഹനം തരപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഈ വിവരവും പ്രതികള്‍ പോലീസിനോട് പറഞ്ഞു. മാത്രമല്ല അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായ നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹന ബീവിയും ഒളിവില്‍ പോയി.
ആക്രമണത്തിന് സംഘത്തെ ഒരുക്കിയത് ഷാനുവാണെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടായിരുന്നു. ഇവരില്‍ രണ്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ശനിയാഴ്ച ഷാനു വിദേശത്ത് നിന്ന് വന്നത് സഹോദരിയുടെ വിവാഹവാര്‍ത്ത അറിഞ്ഞുകൊണ്ടാണ്.
നീനുവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ കുടുംബം കുറച്ചുകാലം മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നുവത്രെ. തെന്‍മല സ്വദേശിയായ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാനായിരുന്നു ക്വട്ടേഷന്‍. രണ്ടര വര്‍ഷം മുമ്പായിരുന്നു ഇത്. നീനുവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. വീട്ടില്‍ നിന്ന് ഇറങ്ങിയോടിയാണ് അന്ന് സുഹൃത്ത് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അതിനിടെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുനലൂര്‍ ഡിവൈഎസ്പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി.

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  10 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  12 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ