Monday, June 17th, 2019

ദുരഭിമാന കൊല; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

2.30ഓടെ സംസ്‌കാര ശുശ്രൂഷ വീട്ടില്‍ ആരംഭിക്കും. 3.30ഓടെ കലക്ടറേറ്റിന് സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Published On:May 29, 2018 | 12:42 pm

കോട്ടയം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മനസാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാന്‍ കഴിയാത്ത വിധം വികാരനിര്‍ഭരമായിരുന്നു വീട്ടിലെ കാഴ്ചകള്‍. മൃതദേഹം വച്ചിരിക്കുന്ന പെട്ടിക്കു മുകളിലേക്ക് വീണുകിടന്നാണ് കെവിന്റെ ഭാര്യ നീനുവും മാതാപിതാക്കളും സഹോദരിയും നിലവിളിച്ചത്. ഇവരെ പിടിച്ചുമാറ്റാന്‍ ആളുകള്‍ ശ്രമിച്ചുവെങ്കിലും കുടുംബത്തിന്റെ കണ്ണീരിനു മുന്നില്‍ നാട്ടുകാര്‍ക്കും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. 2.30ഓടെ സംസ്‌കാര ശുശ്രൂഷ വീട്ടില്‍ ആരംഭിക്കും. 3.30ഓടെ കലക്ടറേറ്റിന് സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കിടയില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ മുന്നില്‍ വലിയ പ്രതിഷേധവുമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ ദളിത് സംഘടനകളുടെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരും സി.എസ്.ഡി.എസ് അടക്കമുള്ള ദളിത് സംഘടനകളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നതോടെ കല്ലേറുണ്ടായി. മൃതദേഹം കൊണ്ടുപോയ ശേഷവും പ്രവര്‍ത്തകര്‍ ഇവിടെ ഏറ്റുമുട്ടി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 2
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 3
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 4
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 5
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 8
    5 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • 9
    5 hours ago

    മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു