Sunday, November 18th, 2018

കെവിന്‍ കൊലപാതകം: കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു

പോലീസ് ഡ്രൈവര്‍ എം.എന്‍.അജയകുമാറിനെതിരെയും നടപടിയുണ്ട്

Published On:Nov 8, 2018 | 9:05 pm

കോട്ടയം: കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം.ബിജുവിനെ പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റേതാണ് നടപടി. പോലീസ് ഡ്രൈവര്‍ എം.എന്‍.അജയകുമാറിനെതിരെയും നടപടിയുണ്ട്. ഒപ്പമുണ്ടായിരുന്ന അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്. കെവിന്‍ കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ഇവരെ കൂടാതെ മുന്‍ എസ്.ഐ എം.എസ്.ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുകയാണ്. കെവിനെ തട്ടികൊണ്ടു പോകുന്നതിനായി ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും അക്രമി സംഘവും മന്നാനത്ത് എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബിജുവും അജയ്കുമാറും ഇവരെ കണ്ടിരുന്നു. സംഘത്തില്‍ നിന്ന് ബിജു രണ്ടായിരം രൂപ കൈക്കൂലിയും വാങ്ങിയ ബിജു അവസരോചിതമായി പ്രവര്‍ത്തച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം പോലീസ് മേധാവിയുടെ നടപടി

LIVE NEWS - ONLINE

  • 1
    11 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    15 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു