Wednesday, November 21st, 2018

കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

രഹന ഇപ്പോള്‍ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യുഷന്‍

Published On:Jun 21, 2018 | 4:40 pm

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന്‍ കൊല്ലപ്പെട്ട കേസില്‍ നീനുവിന്റെ അമ്മ രഹനക്ക് നോട്ടീസ് അയക്കും. ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് അയക്കുന്നത്. രഹന ഇപ്പോള്‍ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് രഹ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.
കേസില്‍ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്.
നീനുവിനെ മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നെന്നും താന്‍ ഹൃദ്രോഗിയാണെന്നും തെളിയിക്കുന്ന രേഖകള്‍ വീട്ടില്‍ നിന്നെടുത്ത് കോടതിയില്‍ ഹാജരാക്കാനും പ്രതിക്ക് അനുമതി ലഭിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ഥം പ്രതിഭാഗം വക്കീലിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍നിന്ന് രേഖകള്‍ എടുക്കാനാണ് അനുമതി നല്‍കിയത്.
താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടി ജാമ്യാപേക്ഷ നല്‍കിയതോടൊപ്പം മനോരോഗിയായ നീനുവിനെ കെവിന്റെ വീട്ടില്‍നിന്ന് മാറ്റി താമസിപ്പിക്കണമെന്നാവശ്യപ്പെട്ട പരാതിയും ചാക്കോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നീനുവിന് പാരനോയ്ഡ് സൈക്കോസിസാണെന്ന് ഈമാസം 14ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ധരിപ്പിച്ചിരുന്നു.
അതേസമയം, തനിക്ക് മാനസിക രോഗമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍നിന്ന് രക്ഷപ്പെടാനാണെന്ന് നീനു നേരത്തേ പ്രതികരിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു കേന്ദ്രത്തിലും ചികിത്സക്ക് പോയിട്ടില്ലെന്നും നീനു വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    3 mins ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 2
    37 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 3
    1 hour ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 4
    1 hour ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 5
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 7
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 8
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 9
    3 hours ago

    ബ്രസീലിന് ജയം