Tuesday, November 13th, 2018

കെവിന്‍ വധം; സ്‌പെഷല്‍ ബ്രാഞ്ചിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എസ്.പി മുഖ്യമന്ത്രി പിണറായി വിജയന് ഈ വിവരം കൈമാറിയത്.

Published On:Jun 2, 2018 | 11:17 am

കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയത് സംബന്ധിച്ച വിഷയത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടു പോയതും മര്‍ദിച്ചതും കുടുംബ പ്രശ്‌നമാക്കി ലഘൂകരിച്ചെന്നും കോട്ടയം എസ്.പിക്ക് നല്‍കിയ വകുപ്പുതല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തട്ടിക്കൊണ്ടു പോയ രണ്ടു പേരില്‍ ഒരാള്‍ രക്ഷപ്പെട്ട് ഓടിയെന്നും മറ്റൊരാള്‍ ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെ സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചത്. സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എസ്.പി മുഖ്യമന്ത്രി പിണറായി വിജയന് ഈ വിവരം കൈമാറിയത്. എസ്.ഐ അടക്കമുള്ള ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും സ്‌പെഷല്‍ ബ്രാഞ്ചും എസ്.പിയെ തെറ്റിദ്ധരിപ്പിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കെവിനെ കാണാതായ സംഭവത്തില്‍ മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കെവിനെ കാണാതായ സംഭവം അറിഞ്ഞ മുഖ്യമന്ത്രി എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സംഭവം ഡി.വൈ.എസ്പി അന്വേഷിക്കുന്നുണ്ടെന്നാണ് എസ്.പി വിശദീകരിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്ത.

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 2
    22 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 3
    34 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 4
    39 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 5
    2 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 6
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 7
    14 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 8
    15 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 9
    18 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍