Monday, January 21st, 2019

ഹ്യൂമിന്റെ ഹാട്രിക് മികവില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം

ഐ.എസ്.എല്‍ ചരിത്രത്തില്‍ ഹ്യൂമിന്റെ മൂന്നാം ഹാട്രിക്കാണിത്.

Published On:Jan 11, 2018 | 9:34 am

ന്യൂഡല്‍ഹി: ഐ.എസ്.എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കിന്റെ കരുത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം. സീസണിലെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ രണ്ട് ഗോള്‍ കൂടി ഡല്‍ഹിയുടെ വലയിലെത്തിച്ച് ഹ്യൂം കേരളത്തെ സീസണിലെ രണ്ടാം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ച്ചായായി സമനിലയും തോല്‍വിയും നേരിട്ട് പുറത്താകലിന്റെ വക്കിലായിരുന്ന കേരളത്തിന് നിര്‍ണായകമായിരുന്നു ഇന്നത്തെ മത്സരം. വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 11 പോയിന്റുമായി പട്ടികയില്‍ ആറാമത് എത്താനും കേരളത്തിനായി.
ഇയാന്‍ ഹ്യൂമിന്റെ ഗോളില്‍ പതിനൊന്നാം മിനിറ്റില്‍ കേരളം മുന്നിലെത്തിയെങ്കിലും മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോള്‍ നേടി ഡല്‍ഹി കളി സമനിലയിലാക്കുകയായിരുന്നു. റോമിയോ ഫെര്‍ണാണ്ടസിന്റെ കിക്കില്‍ ഡല്‍ഹി നായകന്‍ പ്രീതം കോട്ടാലാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണോത്സുക ഫുട്‌ബോള്‍ കാഴ്ച വച്ച കേരളം രണ്ട് ഗോളുകള്‍ കൂടി നേടി ഡല്‍ഹിയുടെ പരാജയം ഉറപ്പിക്കുകയായിരുന്നു. 11ആം മിനിറ്റിന് പുറമെ 78ആം മിനിറ്റിലും 83ആം മിനിറ്റിലുമാണ് ഹ്യൂമിന്റെ ഗോള്‍ പിറന്നത്. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഹ്യൂമിന്റെ മൂന്നാം ഹാട്രിക്കാണിത്.

 

LIVE NEWS - ONLINE

  • 1
    2 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 2
    34 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 3
    47 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 4
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 5
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 6
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 7
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 8
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 9
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി