Friday, January 18th, 2019

കേരളാവാഴ്‌സിറ്റി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുന്നു

        തിരു: കേരള സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദം സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് മാറ്റി ബിരുദത്തിനുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതലാണ് ഇവ നടപ്പാകുക.  ബിരുദത്തിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യാനും സ്വന്തമായും പാരലല്‍ കോളേജുകളിലും പഠിച്ച് പരീക്ഷയെഴുതാനുമുള്ള സൗകര്യമാണ് ഇതുമൂലം ഇല്ലാതാകുന്നത്. പ്രൈവറ്റായി പഠിക്കേണ്ടവര്‍ക്ക് രണ്ട് സാധ്യതകളാണ് ഇനി മുമ്പിലുള്ളത്. സര്‍വകലാശാലയുടെ തന്നെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ശനി, ഞായര്‍ ദിവസങ്ങളിലെ ക്ലാസുകളിലിരുന്ന് പരീക്ഷയെഴുതാം. അല്ലെങ്കില്‍ … Continue reading "കേരളാവാഴ്‌സിറ്റി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുന്നു"

Published On:Nov 15, 2013 | 5:22 pm

Kerala University Full

 

 

 

 
തിരു: കേരള സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദം സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് മാറ്റി ബിരുദത്തിനുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതലാണ് ഇവ നടപ്പാകുക.  ബിരുദത്തിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യാനും സ്വന്തമായും പാരലല്‍ കോളേജുകളിലും പഠിച്ച് പരീക്ഷയെഴുതാനുമുള്ള സൗകര്യമാണ് ഇതുമൂലം ഇല്ലാതാകുന്നത്. പ്രൈവറ്റായി പഠിക്കേണ്ടവര്‍ക്ക് രണ്ട് സാധ്യതകളാണ് ഇനി മുമ്പിലുള്ളത്. സര്‍വകലാശാലയുടെ തന്നെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ശനി, ഞായര്‍ ദിവസങ്ങളിലെ ക്ലാസുകളിലിരുന്ന് പരീക്ഷയെഴുതാം. അല്ലെങ്കില്‍ സര്‍വകലാശാല അംഗീകരിച്ച ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്റ്‌റുകളില്‍ ചേര്‍ന്ന് പഠിച്ച് പരീക്ഷക്കിരിക്കാം. ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററുകളായി 138 സ്ഥാപനങ്ങള്‍ക്കാണ് സര്‍വകലാശാലാ സംസ്ഥാന വ്യാപകമായി ഇതിനകം അംഗീകാരം നല്‍കിയിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററുകളില്‍ അധ്യയനം നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മിക്ക കേന്ദ്രങ്ങളും പാരലല്‍ കോളേജുകള്‍പോലെ ആഴ്ചയില്‍ അഞ്ചുദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സെന്ററുകളില്‍ ഈടാക്കുന്ന ഫീസിന്റെ 60 ശതമാനം സര്‍വകലാശാലയ്ക്ക് ലഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസത്തെ ക്ലാസ് എന്ന് കണക്കാക്കി അതിനുള്ള ഫീസിന്റെ 60 ശതമാനമാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക. സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ വാര്‍ഷിക ഫീസ് 6000 രൂപയാണ്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദം സെമസ്റ്റര്‍ അടിസ്ഥാനത്തിലാക്കിയിട്ട് മൂന്ന് വര്‍ഷമായി. സെമസ്റ്ററായതിനാല്‍ ഇവര്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റുണ്ട്. നല്ല മാര്‍ക്കും കിട്ടും. പാരലല്‍ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയായതിനാല്‍ താരതമ്യേന മാര്‍ക്ക് കുറവായിരിക്കും. പി.ജി. പ്രവേശനം വന്നപ്പോള്‍ പാരലല്‍ വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം മാര്‍ക്ക് കൂടുതലായി നല്‍കിയാണ് ഈ അന്തരം പരിഹരിക്കാന്‍ ശ്രമിച്ചത്. വിദൂര വിദ്യാഭ്യാസംകൂടി സെമസ്റ്ററിന്റെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഇന്റേണല്‍ മാര്‍ക്ക് സംവിധാനം അവര്‍ക്കും വരും. പാരലല്‍ കോളേജുവഴിയുള്ള അധ്യയനം നിര്‍ത്തലാക്കാന്‍ ഇതും ഒരു കാരണമാണ്. പാരലല്‍ കോളേജുകളിലെ താത്കാലിക അധ്യാപകരെക്കൊണ്ട് ഇന്റേണല്‍ മാര്‍ക്ക് ഇടീക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. ഇതുവരെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാര്‍ക്കും കോളേജുകളില്‍ റഗുലര്‍ പഠനം നടത്തുന്നവര്‍ക്കും രണ്ട് പരീക്ഷയായിരുന്നെങ്കില്‍ സെമസ്റ്റര്‍ സമ്പ്രദായം വരുന്നതോടെ ഒറ്റ പരീക്ഷയായിരിക്കുമുണ്ടാവുക. ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. ഇവിടെനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അഫിലിയേറ്റഡ് കോളേജുകളിലും സ്‌കൂളുകളിലുമായിരിക്കും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുക. പരീക്ഷാ പേപ്പര്‍ നോക്കുന്നത് അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപകരുമായിരിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല