Tuesday, July 16th, 2019

സംസ്ഥാനത്ത് മുപ്പതിനായിരത്തോളം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

    സംസ്ഥാനത്ത് 30,000ല്‍ അധികം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അലോട്ട്്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്്കൂളുകളില്‍ 4559 സീറ്റുകളില്‍ ചേരാന്‍കുട്ടികളില്ല. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഭൂരിപക്ഷം സീറ്റുകളും അണ്‍എയ്ഡ്ഡ് മേഖലയിലാണ്. സംവരണ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നവയുടെ പട്ടികയിലുണ്ട്. മെറിറ്റ് സീറ്റുകള്‍ 1257, മാനേജ്‌മെന്റ് സീറ്റുകള്‍ 1655, സമുദായ സംവരണസീറ്റുകള്‍ 1647 എന്നിങ്ങനെയാണ് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചേരാന്‍ ആളില്ലാതെ കിടക്കുന്ന സീറ്റുകള്‍ 4559. കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ് … Continue reading "സംസ്ഥാനത്ത് മുപ്പതിനായിരത്തോളം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു"

Published On:Aug 24, 2013 | 4:48 pm

classroom empty full

 

 
സംസ്ഥാനത്ത് 30,000ല്‍ അധികം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അലോട്ട്്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്്കൂളുകളില്‍ 4559 സീറ്റുകളില്‍ ചേരാന്‍കുട്ടികളില്ല. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഭൂരിപക്ഷം സീറ്റുകളും അണ്‍എയ്ഡ്ഡ് മേഖലയിലാണ്. സംവരണ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നവയുടെ പട്ടികയിലുണ്ട്.
മെറിറ്റ് സീറ്റുകള്‍ 1257, മാനേജ്‌മെന്റ് സീറ്റുകള്‍ 1655, സമുദായ സംവരണസീറ്റുകള്‍ 1647 എന്നിങ്ങനെയാണ് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചേരാന്‍ ആളില്ലാതെ കിടക്കുന്ന സീറ്റുകള്‍ 4559. കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ട അണ്‍ എയ്ഡഡ് സ്്കൂളുകളിലെ സ്ഥിതി ഇതിലും രൂക്ഷമാണ്. അണ്‍എയ്ഡഡ് സ്്കൂളുകളില്‍ 61125 സീറ്റുകളുള്ളതില്‍, 24,858 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അതായത് ആകെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ 90 ശതമാനത്തിലധികവും അണ്‍ എയ്ഡഡ് മേഖലയിലാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍