Tuesday, October 16th, 2018

ലോക കേരളസഭ എംകെ മുനീര്‍ ബഹിഷ്‌കരിച്ചു

ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായന്നാരോപിച്ച് ഇറങ്ങിപ്പോയത്.

Published On:Jan 12, 2018 | 9:42 am

തിരു: പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു. ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. വ്യവസായികള്‍ക്കും പിന്നില്‍ പ്രതിപക്ഷ ഉപനേതാവിന് സീറ്റൊരുക്കിയതിലായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് എം.കെ മുനീര്‍ അറിയിച്ചു. താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ലെന്നതു കൊണ്ടാണ് സമ്മേളനം ബഹിഷ്‌കരിച്ചത്. പിന്നില്‍ ഇരിക്കുന്നത് തന്നെ പിന്തുണക്കുന്ന എം.എല്‍.എ മാരെ ചെറുതാക്കുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ അംഗങ്ങള്‍ ഉള്ളതിനാല്‍ നിയമസഭാകക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കരുതിയാണ് സമ്മേളനത്തിന് പോയത്. മുസ്‌ലിംലീഗ് നിയമസഭയിലെ നാലാമത്തെ കക്ഷിയാണ്. പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയും. 18 അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന ആളാണ് പ്രതിപക്ഷ ഉപനേതാവ്. താന്‍ ദുര്‍ബലനായിരിക്കാം. എന്നാല്‍ താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ല എന്ന് നിര്‍ബന്ധമുണ്ട്.
മൂന്നാമത്തെ നിരയിലെ 93ാമത്തെ സീറ്റാണ് പ്രതിപക്ഷ ഉപനേതാവിന് നല്‍കിയത്. തൊട്ടു മുമ്പില്‍ എല്ലാം രാഷ്ട്രീയ നേതാക്കളാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ പ്രമുഖരും പ്രമുഖരല്ലാത്ത വ്യവസായികളുമാണ് മുന്‍ നിരകളിലുണ്ടായിരുന്നത്. അവര്‍ക്ക് പിറകില്‍ താനിരുന്നാല്‍ തന്റെ കൂടെയുള്ള 18 പ്രതിനിധികള്‍ക്കും മോശമാണ്. അതുകൊണ്ടായിരുന്നു ബഹിഷ്‌കരണം.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് ഇനി എന്തു വേണമെന്ന് തീരുമാനിക്കും. പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനമാണ് നിയമസഭ മന്ദിരത്തില്‍ രാവിലെ 9.30ന് ആരംഭിച്ച്ത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    1 min ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    35 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    53 mins ago

    ഇന്ധന വില ഇന്നും കൂടി

  • 5
    56 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    58 mins ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    2 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്