Monday, August 26th, 2019

പോലീസിനെ പൊളിച്ചെഴുതണം

പോലീസിനെ കുറിച്ച് ഗുണം പറയുന്നവരുടെ തലക്ക് എന്തോ തകരാറുണ്ടാവും. ഒരു പ്രമുഖ എഴുത്തുകാരന്‍ ചാനല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയതാണിത്. ചിലരുടെയൊക്കെ അനുഭവവും അതാണ്. കേരളത്തില്‍ സംഘടിതമായി കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ഒരുവിഭാഗമായി പോലീസ് മാറിയിരിക്കുന്നു. ഒരിക്കലെങ്കിലും നിയമപാലകരുടെ ക്രൂരത അനുഭവിക്കാത്തവര്‍ ആരാണുണ്ടാവുക. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ക്രമസമാധാനം പാലിക്കുക തുടങ്ങിയവയാണ് പോലീസിന്റെ കടമകള്‍. എന്നാല്‍ തെറിപറയാനും കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കാനും കള്ളക്കഥ മെനയാനും അവകാശമുള്ളവരാണെന്ന് കരുതുന്നവരാണ് പോലീസിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നത്. അതിനാല്‍ തന്നെ എല്ലാ പോലീസുകാരും ക്രിമിനലുകളോ മര്‍ദ്ദകരോ ആണെന്ന് … Continue reading "പോലീസിനെ പൊളിച്ചെഴുതണം"

Published On:Jun 19, 2018 | 2:13 pm

പോലീസിനെ കുറിച്ച് ഗുണം പറയുന്നവരുടെ തലക്ക് എന്തോ തകരാറുണ്ടാവും. ഒരു പ്രമുഖ എഴുത്തുകാരന്‍ ചാനല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയതാണിത്. ചിലരുടെയൊക്കെ അനുഭവവും അതാണ്. കേരളത്തില്‍ സംഘടിതമായി കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ഒരുവിഭാഗമായി പോലീസ് മാറിയിരിക്കുന്നു. ഒരിക്കലെങ്കിലും നിയമപാലകരുടെ ക്രൂരത അനുഭവിക്കാത്തവര്‍ ആരാണുണ്ടാവുക. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ക്രമസമാധാനം പാലിക്കുക തുടങ്ങിയവയാണ് പോലീസിന്റെ കടമകള്‍. എന്നാല്‍ തെറിപറയാനും കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കാനും കള്ളക്കഥ മെനയാനും അവകാശമുള്ളവരാണെന്ന് കരുതുന്നവരാണ് പോലീസിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നത്. അതിനാല്‍ തന്നെ എല്ലാ പോലീസുകാരും ക്രിമിനലുകളോ മര്‍ദ്ദകരോ ആണെന്ന് അര്‍ത്ഥമില്ല. ഭൂരിപക്ഷം പേരും അങ്ങനെയല്ല.
ആരെയും എപ്പോഴും എവിടെവെച്ചും ഇഷ്ടാനുസരണം അറസ്റ്റ് ചെയ്യാനും കള്ളക്കഥകള്‍ മെനഞ്ഞ് അവരുടെ ജീവിതം വഴിയാധാരമാക്കുക എന്നുള്ളതാണ് പോലീസിന്റെ അധികാരം എന്നാണ് ചിലരുടെ ധാരണ. അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി തടങ്കലില്‍ പാര്‍പ്പിക്കുന്നതും മര്‍ദ്ദിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവം രാജ്യത്ത് നാള്‍ക്കുനാള്‍ കൂടുകയാണ്. സാക്ഷര സുന്ദര കേരളം അതില്‍നിന്ന് ഭിന്നമല്ല.
പ്രമാദമായ ഐ എസ് ആര്‍ ഒ ചാരക്കേസ് തന്നെ പോലീസിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്. ജുഡീഷ്യറിക്കു പോലും ഇത് ബോധ്യമായിട്ടുണ്ട്. സംസ്ഥാന പോലീസിലെ ചിലര്‍ മെനഞ്ഞുണ്ടാക്കിയ കെട്ടുകഥ കേരളം ആഘോഷിച്ചപ്പോള്‍ ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥര്‍ക്ക് ജോലിയും മുഖ്യമന്ത്രിയായ കെ കരുണാകരന് അധികാരവും നഷ്ടപ്പെട്ടു എന്നതായിരുന്നു ഇതിന്റെ ഫലം. മുന്‍ ഡി ജി പി സെന്‍കുമാര്‍ കഴിഞ്ഞദിവസം കൊല്ലത്ത് വെച്ച് വെളിപ്പെടുത്തുന്നത് മറ്റൊന്നുമല്ല. അക്കാലത്ത് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിന് താമസിക്കാന്‍ വീട് അന്വേഷിച്ച വഴിക്കാണ് ചാരക്കേസിന്റെ ഉല്‍ഭവം. വാടകവീട് നോക്കുമ്പോള്‍ എല്ലായിടത്തും മാലിക്കാരാണ് താമസം. കാരണം തിരക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തുടര്‍ അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ട് ചട്ടം ലംഘിച്ച് തിരുവനന്തപുരത്ത് തങ്ങുന്ന മറിയം റഷീദയെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നാണ് ചാരക്കേസിന്റെ തുടക്കം.
മാറാത്ത അച്ചും നടപ്പാവാത്ത ആക്ടും കൊളോണിയന്‍ വാഴ്ചയുടെ രക്ഷാകവചമായി ബ്രിട്ടീഷുകാര്‍ വാര്‍ത്തെടുത്ത പോലീസ് സേനയുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ തുടരുന്നത്. ഈ സേനയെ പരിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചു. പോലീസില്‍ ക്രിമിനലുകള്‍ ഉണ്ടെന്നും അവരെയെല്ലാം തുടച്ചുനീക്കുമെന്നുമുള്ള ഡി ജി പിയുടെയും മുഖ്യമന്ത്രിയുടെയും പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. അല്ലാത്തപക്ഷം നിരപരാധികള്‍ തുടര്‍ന്നും ക്രൂശിക്കപ്പെടുന്ന അവസ്ഥ സംജാതമാകും. അത് അനുവദിച്ചുകൂട.

LIVE NEWS - ONLINE

  • 1
    5 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    16 mins ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    33 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    36 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    1 hour ago

    കറുപ്പിനഴക്…

  • 6
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം