Monday, June 17th, 2019

മാറുമോ നമ്മുടെ പോലീസ് ?

നമ്മുടെ പോലീസിന് ഇതെന്തുപറ്റി? നിരവധി തവണ ഈ കോളത്തില്‍ ആവര്‍ത്തിക്കേണ്ടിവന്ന ഈ ചോദ്യം വീണ്ടും എഴുതേണ്ടിവരുന്നത് പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തോന്നല്‍ തന്നെയാണ്. കസ്റ്റഡി മരണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കയ്യിലുണ്ട്്. ഈ സര്‍ക്കാറിന്റെ കാലത്തും ഇത് ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നുവെന്നത് നമ്മുടെ പോലീസ് സംവിധാനം മാറാന്‍ പോകുന്നില്ല എന്നതിന്റെ സൂചന തന്നെയാണ്. നമ്മുടെ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജനകീയ പോലീസിന്റെ നടപടികള്‍ ജനങ്ങളില്‍ മതിപ്പുളവാക്കിയതാണ്. അതിന് … Continue reading "മാറുമോ നമ്മുടെ പോലീസ് ?"

Published On:Apr 11, 2018 | 1:00 pm

നമ്മുടെ പോലീസിന് ഇതെന്തുപറ്റി? നിരവധി തവണ ഈ കോളത്തില്‍ ആവര്‍ത്തിക്കേണ്ടിവന്ന ഈ ചോദ്യം വീണ്ടും എഴുതേണ്ടിവരുന്നത് പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തോന്നല്‍ തന്നെയാണ്. കസ്റ്റഡി മരണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കയ്യിലുണ്ട്്. ഈ സര്‍ക്കാറിന്റെ കാലത്തും ഇത് ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നുവെന്നത് നമ്മുടെ പോലീസ് സംവിധാനം മാറാന്‍ പോകുന്നില്ല എന്നതിന്റെ സൂചന തന്നെയാണ്. നമ്മുടെ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജനകീയ പോലീസിന്റെ നടപടികള്‍ ജനങ്ങളില്‍ മതിപ്പുളവാക്കിയതാണ്. അതിന് കൂടി കളങ്കം വരുത്തുന്ന രീതിയിലാണ് ചില പോലീസുദ്യോഗസ്ഥരുടെ നടപടികള്‍.
വാരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തില്‍ വാസുദേവന്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് വാരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ദേവസ്വം പാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് മരണപ്പെട്ട സംഭവമാണ് ഇ്‌പ്പോള്‍ വിവാദമായത്. മഫ്ടിയിലെത്തിയ പോലീസുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ എത്തിക്കുന്നത് വയറ്റില്‍ ഗുരുതരമായ പരിക്കുകളോടെയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പരിക്കിന്റെ സ്വഭാവം യുവാവിന്റെ കസ്റ്റഡി മരണം സ്ഥിരീകരിക്കുന്ന തരത്തിലാണ്. ഇതിന്റെ പേരില്‍ മൂന്ന് പോലീസുകാര്‍ സസ്‌പെന്‍ഷനിലായിട്ടുമുണ്ട്്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധന സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്്. രാജ്യത്തെ പോലീസ് സംവിധാനമാകെ പരിഷ്‌കരിക്കേണ്ട നിര്‍ദ്ദേശങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പേ സുപ്രീംകോടതിയുടേതായിട്ടുണ്ട്്. ഇതൊക്കെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പോലീസിന്റെ പ്രവര്‍ത്തനം. സംസ്ഥാന പോലീസിലെ ചില ഉദ്യോഗസ്ഥര്‍ തോന്നിയപോലെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതായി കാണിച്ച് ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിംഗ് അതേ റാങ്കിലുള്ള ലോക്‌നാഥ് ബഹറക്ക് കത്ത് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ പോലീസിലെ തന്നെ ചിലര്‍ക്കുള്ള അസംതൃപ്തിയാണ് കത്തിലൂടെ പ്രകടമാക്കിയത്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ അഭിപ്രായം ഇതാണെങ്കില്‍ ജനം ഈ പോലീസ് സേനയെക്കുറിച്ച് മാറി ചിന്തിക്കുമോ? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നമ്മുടെ പോലീസ് സംവിധാനം പ്രാപ്തമാണെന്ന് പറയാന്‍ ഇനി നമ്മുടെ ആഭ്യന്തര വകുപ്പിന് നന്നേ വിയര്‍ക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സംസ്ഥാനം മുഴുക്കെ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. കസ്റ്റഡി മരണങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടുപോകുന്നത് മറ്റ് നേട്ടങ്ങളെയും നിഷ്പ്രഭമാക്കുകയല്ലെ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അവരുടെ കാലനാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കെപ്പെടുന്നത് പരിഷ്‌കൃത സമൂഹം അംഗീകരിക്കില്ല. പോലീസിന് നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് തൃശൂരില്‍ വെച്ച് ഒരു ദിവസത്തെ പരിശീലന പരിപാടി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. സേനയിലെ പല അംഗങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊണ്ടില്ല എന്നാണോ ജനം കരുതേണ്ടത്. ജനങ്ങളുടെ സുരക്ഷയെ കരുതി ജനവിശ്വാസം നേടിയെടുക്കുംവിധം നമ്മുടെ പോലീസ് സേന മാറേണ്ടിയിരിക്കുന്നുവെന്ന് തന്നെയാണ് ഞങ്ങള്‍ക്കിപ്പോഴും പറയാനുള്ളത്. തങ്ങള്‍ എന്ത് തെറ്റ് ചെയ്താലും രക്ഷിക്കാന്‍ മുകളിലാളുണ്ടെന്ന തോന്നലാണ് ചില പോലീസുകാരുടെ കാട്ടാള സ്വഭാവത്തിന് കാരണം. കസ്റ്റഡിയിലെടുത്ത പ്രതികളെ ദേഹോപദ്രവമേല്‍പിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് ഇവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

  • 1
    40 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    6 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു