Thursday, April 25th, 2019

കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടി

പാലക്കാട്: കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പാലക്കാട് ആര്‍.പി.എഫ് പിടികൂടി. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് അനധികൃതമായി റേഷനരി കടത്തിയത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ അരി അവിടെ വെച്ച് ത്രാസില്‍ തൂക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റെയില്‍വെ സംരക്ഷണ സേനയെ കണ്ട് അരികടത്തിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അരി തൂക്കാനുപയോഗിച്ച ത്രാസും കടത്താന്‍ ഉപയോഗിക്കുന്ന മൊപ്പെഡും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷനരി കിലോയ്ക്ക് അഞ്ചുരൂപക്ക് വാങ്ങിയാണ് കേരളത്തിലേക്ക് കടത്തുന്നത്. ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന അരി ഇടനിലക്കാര്‍ … Continue reading "കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടി"

Published On:Oct 19, 2013 | 12:43 pm

പാലക്കാട്: കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പാലക്കാട് ആര്‍.പി.എഫ് പിടികൂടി. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് അനധികൃതമായി റേഷനരി കടത്തിയത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ അരി അവിടെ വെച്ച് ത്രാസില്‍ തൂക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റെയില്‍വെ സംരക്ഷണ സേനയെ കണ്ട് അരികടത്തിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
അരി തൂക്കാനുപയോഗിച്ച ത്രാസും കടത്താന്‍ ഉപയോഗിക്കുന്ന മൊപ്പെഡും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷനരി കിലോയ്ക്ക് അഞ്ചുരൂപക്ക് വാങ്ങിയാണ് കേരളത്തിലേക്ക് കടത്തുന്നത്. ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന അരി ഇടനിലക്കാര്‍ 12 രൂപക്കാണ് വാങ്ങുക. റെയില്‍വെ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍വച്ചു തന്നെയാണ് അരി തൂക്കി വില്‍പ്പന നടന്നിരുന്നത്. ഇത്തരത്തില്‍ ഇടനിലക്കാര്‍ സംഭരിക്കുന്ന അരി 16 മുതല്‍ 18 വരെ രൂപ ഈടാക്കി സ്വകാര്യമില്ലുകളിലെത്തിക്കും. അവിടെ വെച്ച് പോളിഷ് ചെയ്ത് ബ്രാന്റഡ് അരിയാക്കി പൊതുവിപണിയിലെത്തിക്കുകയാണ് ഇത്തരക്കാരുടെ പതിവ്.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍