Sunday, September 23rd, 2018

പ്രളയക്കെടുതി: കേരളത്തിന് 100 കോടിയുടെ കേന്ദ്രസഹായം

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായത് 8316 കോടി രൂപയുടെ നാശനഷ്ടമാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്

Published On:Aug 12, 2018 | 8:16 pm

കൊച്ചി: കേരളത്തിന് നൂറു കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്സിങ്. മറ്റ് ആവശ്യങ്ങള്‍ കേന്ദ്രം അയച്ച് വിദഗ്ധരുടെ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടിയന്തരസഹായമായി 1220 കോടി രൂപ അനുവദിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസമുള്ളതിനാല്‍ അതിനു മുമ്പുതന്നെ നൂറു കോടി രൂപ സഹായം നല്‍കുകയാണെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായത് 8316 കോടി രൂപയുടെ നാശനഷ്ടമാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകും പ്രളയക്കെടുതിയെ മികച്ച രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതു.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള