Friday, April 26th, 2019

മഹാപ്രളയത്തിന് കാരണം കനത്ത മഴ: കേന്ദ്ര ജല കമ്മീഷന്‍

കേരളത്തിന്റെ ഭൂപ്രകൃതിയും വികസനത്തിന്റെ പേരില്‍ നടന്ന കയ്യേറ്റങ്ങളും ദുരന്തത്തിന്റെ ആക്കം കൂട്ടി.

Published On:Aug 29, 2018 | 12:16 pm

ന്യൂഡല്‍ഹി: കേരളത്തെ വെള്ളത്തില്‍ മുക്കിയ മഹാപ്രളയത്തിന് കാരണം അപ്രതീക്ഷിതമായ കനത്ത മഴ തന്നെയാണെന്ന് കേന്ദ്ര ജല കമ്മീഷന്‍. കമ്മീഷന്റെ കരട് രേഖയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പഠനങ്ങളുമായി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം കഴമ്പില്ലാത്തതാണെന്ന് ജലകമ്മീഷന്‍ പ്രളയവിഭാഗം മേധാവി ശരത് ചന്ദ്ര പറയുന്നു. കേരളം നേരിട്ടത് നിയന്ത്രാണാതീതമായ ദുരന്ത സാഹചര്യമാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നു പറയുന്നത് ശരിയല്ല. നേരത്തെ തന്നെ അണക്കെട്ടുകള്‍ തുറന്നിരുന്നുവെങ്കിലും ഈ ദുരന്ത സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും വികസനത്തിന്റെ പേരില്‍ നടന്ന കയ്യേറ്റങ്ങളും ദുരന്തത്തിന്റെ ആക്കം കൂട്ടാന്‍ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയന്ത്രിക്കാന്‍ കഴിയാത്ത ദുരന്തസാഹചര്യമായിരുന്നു കേരളത്തില്‍. നൂറോ, അന്‍പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന പ്രളയമണിത്. ഇത് പൂര്‍ണമായും നിയന്ത്രിക്കാനാവില്ല. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കേരളത്തിന്റെ മനസിലുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് അനിയന്ത്രിതമായ പ്രളയത്തിന് കാരണമായതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ ഉന്നയിച്ചിരുന്ന ആരോപണം. സംസ്ഥാന ബിജെപി നേതൃത്വവും പരോക്ഷമായി കേന്ദ്ര സര്‍ക്കാരും ഈ ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍, കേന്ദ്ര ജല കമ്മീഷന്‍ തന്നെയാണ് ഇപ്പോള്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കരട് റിപ്പോര്‍ട്ട് തയാറാക്കുന്നത്. വിശദമായ പഠനങ്ങളുടെയും വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    25 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    7 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി