Wednesday, January 23rd, 2019

വെള്ളത്തില്‍ മുങ്ങിയ സംസ്ഥാനത്ത് യാത്രാദുരിതവും

മണ്ണിടിഞ്ഞും വെള്ളമൊഴുകിയും റോഡുകള്‍ തകര്‍ന്നതും ദുരിതം ഇരട്ടിയാക്കി.

Published On:Aug 17, 2018 | 10:09 am

തിരു: പ്രളയം വിതച്ച ദുരിതത്തിനൊപ്പം ഗതാഗത മാര്‍ഗങ്ങള്‍ കൂടി പൂര്‍ണമായും സ്തംഭിച്ചത് കേരളത്തിന് കൂടുതല്‍ തിരിച്ചടിയായി. നിലവില്‍ മധ്യ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇതിനൊപ്പം തോട്ടപ്പള്ളി സ്പില്‍വേ തുറക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം എറണാകുളം ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കും. കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ വച്ച് വാഹനങ്ങളെ തടയാന്‍ പോലീസിന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴി നാമമാത്ര ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
അതിനിടെ മണ്ണിടിഞ്ഞും വെള്ളമൊഴുകിയും റോഡുകള്‍ തകര്‍ന്നതും ദുരിതം ഇരട്ടിയാക്കി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്ധനക്ഷാമം രൂക്ഷമാണെന്നാണ് വിവരം. പ്രതികൂല സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് പൂര്‍ണ തോതില്‍ സര്‍വീസ് നടത്താന്‍ ആകുന്നില്ല. എന്നാല്‍ കോര്‍പ്പറേഷന് ഇന്ധനക്ഷാമം ഇല്ലെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ കോര്‍പ്പറേഷന്റെ മിക്ക ഡിപ്പോകളും വെള്ളത്തിനടിയിലാണ്. ഇവിടത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായത് സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ വന്‍ തിരിച്ചടിയായി.
അതേസമയം, പ്രതികൂല സാഹചര്യത്തിലും പരമാവധി സര്‍വീസുകള്‍ നടത്താനാണ് പദ്ധതിയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. എന്നാല്‍ യാത്രക്കിറങ്ങുന്നതിന് മുമ്പ് സര്‍വീസുകള്‍ നടത്തുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും കോര്‍പ്പറേഷന്‍ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍