Saturday, January 19th, 2019

അമ്മമ്മോ…! എംമ്പാപെ

ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ബൂട്ട്- കെയ്ന്‍, ഗ്ലൗ- കുര്‍ട്ടോ

Published On:Jul 16, 2018 | 9:56 am

മോസ്‌കോ: റഷ്യന്‍ ലോക കപ്പിലെ മികച്ച യുവതാരമായി മാറിയ ഫ്രാന്‍സിന്റെ കീലിയന്‍ എംബാപെ ലോക ഫുട്‌ബോള്‍ മനസ് കീഴടക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മികച്ച താരങ്ങളെ പിന്തള്ളിയാണ് എംമ്പാപെ ഈ നേട്ടം കൈവരിച്ചത്. മെസ്സി എന്ന ഫുട്‌ബോള്‍ മാന്ത്രികനെയും എഴുന്നള്ളിച്ചെത്തിയ അര്‍ജന്റീനക്കെതിരെ നേടിയ മികച്ച രണ്ടു ഗോളുകള്‍ എംമ്പാപെ എന്ന 19 കാരന്‍ പയ്യനെ നേരത്തെ തന്നെ ശ്രദ്ധേയനാക്കിയിരുന്നു. ഇന്നലെ നേടിയ മനോഹരമായ ഗോളടക്കം മൊത്തം 4 ഗോളുകളാണ് ഫ്രഞ്ച് പയ്യന്‍ റഷ്യന്‍ ലോക കപ്പില്‍ വാരിക്കൂട്ടിയത്. ആരെയും അതിശയിപ്പിക്കുന്ന മെയ് വഴക്കവും വേഗതയും കൊണ്ട് പ്രതിരോധത്തെ കീറിമുറിച്ച് തൊടുക്കുന്ന ബുള്ളറ്റ് ഷോട്ടുകള്‍ എംമ്പാപെയുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് തന്നെയാണ് ഈ ലോക കപ്പിലെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് എംമ്പാപെയെ തേടിയെത്തിയത്.
മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലുക്കാ മോഡ്രിച്ചച്ച് സ്വന്തമാക്കി. ലോക ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്ന് രണ്ടാം സ്ഥാനത്തായി റഷ്യയില്‍ നിന്നും മടങ്ങുന്ന ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച പ്രകടനമാണ് മോഡ്രിച്ചിനെ അവാര്‍ഡിനെ അര്‍ഹരാക്കിയത്. ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാഡ്, ഫ്രഞ്ച് താരം ആന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ഒന്നാം സ്ഥാനത്ത് എത്തിയത്. ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്ത് വരെ എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോക്കാണ് മികച്ച ഗോളിക്കുള്ള പുഷ്‌കാസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം. ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷിച്ചത് പോലെ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും സ്വന്തമാക്കി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    8 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    16 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍