ഈ മേഖലയിലേക്കുള്ള ഗതാഗതം, വൈദ്യുതി എന്നിവ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
ഈ മേഖലയിലേക്കുള്ള ഗതാഗതം, വൈദ്യുതി എന്നിവ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
കേളകം: കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ ചപ്പമലയില്‍ ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ തകരുകയും ഏക്കറുകണക്കിന് കൃഷി നശിക്കുകയും ചെയ്തു. ചപ്പമല 37ാം മൈല്‍ റോഡിനു ഏറ്റവും മുകളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടിയ സ്ഥലത്ത് മീറ്ററുകളോളം നീളത്തില്‍ ഭൂമി താഴുകയും വിള്ളല്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉരുള്‍പൊട്ടലില്‍ ഈ പ്രദേശത്തേക്കുള്ള കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നതു കാരണം 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇതില്‍ മൂന്നു വീടുകള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിളകളായ റബര്‍, കമുക്, തെങ്ങ്, വാഴ, കശുമാവ്, കുരുമുളക്, ജാതി, തേക്ക് എന്നിവയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. കൂടാതെ പലരുടെയും ഭൂമിക്ക് വിള്ളല്‍ സംഭവിച്ചിട്ടുമുണ്ട്.
ഭീതിയോടെയാണ് ജനങ്ങള്‍ ഇവിടെ നിലവില്‍ കഴിയുന്നത്. അധികൃതര്‍ ആരും സ്ഥലം സന്ദര്‍ശിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ഈ മേഖലയിലേക്കുള്ള ഗതാഗതം, വൈദ്യുതി എന്നിവ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ചപ്പമല മുകള്‍ ഭാഗത്തെ പല കൃഷിയിടങ്ങളിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.