Tuesday, September 18th, 2018

കീരിയാട് പാതിരാ കൊലപാതകത്തിന് വാങ്ങിയത് നാല് കത്തികള്‍

പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കത്തികള്‍ കണ്ടെടുത്തത്.

Published On:Jun 13, 2018 | 12:10 pm

കണ്ണൂര്‍: ഒരുമാസം മുമ്പ് കീരിയാട് പ്ലൈവുഡ്‌സ് ജീവനക്കാരനായ ഒഡീഷ സ്വദേശി ചന്ദ്രദാസിനെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ പോലീസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കൊലപാതകത്തിന് ഉപയോഗിക്കാന്‍ കൊണ്ടുവന്ന നാല് കത്തികളില്‍ മൂന്നെണ്ണം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കത്തികള്‍ കണ്ടെടുത്തത്. കത്തികള്‍ ഇന്ന് കാലത്ത് ഫോറന്‍സിക് പരിശോധനക്ക് പോലീസ് വിധേയമാക്കി.
കത്തി വാങ്ങിയത് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള പ്രസ് ക്ലബ്ബ് റോഡിലെ കടയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. താന്‍ വിറ്റ കത്തികളാണ് ഇതെന്നും കത്തിവാങ്ങാന്‍ വന്നവരെയും കടയുടമ തിരിച്ചറിഞ്ഞു. ചന്ദ്രദാസിനെ കസേരയില്‍ കെട്ടാന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ സ്ഥാപനത്തില്‍ നിന്നും പോലീസ് മൊഴിയെടുത്തു. കത്തികള്‍ കണ്ടെടുത്തത് കൊലപാതകം നടന്ന വീടിന്റെ കുറച്ചകലെയുള്ള കാട്ടില്‍ നിന്നാണ്. ഇവിടെ നിന്ന് മൂന്ന് കത്തികളാണ് കിട്ടിയത്. വളപട്ടണം എസ് എച്ച് ഒ എം കൃഷ്ണനാണ് കേസന്വേഷണം നടത്തുന്നത്. ഭക്ഷണവും മദ്യവും കഴിച്ച ശേഷമാണ് പ്രതികള്‍ കീരിയാട്ടെത്തിയിരുന്നത്. പുതിയതെരുവിലെ പ്രമുഖ ബാറിലും ഹോട്ടലിലും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം ട്രെയിന്‍ മാര്‍ഗ്ഗം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ നേരെ അവരവരുടെ വീട്ടിലേക്കാണ് പോയത്. ചന്ദ്രദാസിന്റെ വീട്ടില്‍ നിന്ന് കൊള്ളയടിച്ച പണത്തില്‍ 24000 രൂപ രണ്ടാംപ്രതിയായ തുഫാന്‍, ഫര്‍ജാന്‍ സ്റ്റേറ്റ് ബാങ്ക് ബ്രാഞ്ചില്‍ നിക്ഷേപിച്ചതും പോലീസ് കണ്ടെത്തി. മുഖ്യപ്രതി ഗോണിയ എന്ന ഗണേഷ് വാങ്ങിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രദാസിന്റെ ഭാര്യയുടെയും മക്കളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ ഗോണിയയുടെ മുത്തച്ഛന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ഇനിയും കുറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടുകിട്ടാനുണ്ട്. ഈ കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഒഡീഷ തങ്കനാല്‍ ശാന്ത ഗ്രാമത്തിലെ ബോളിയയെയാണ് കണ്ടെത്താനുള്ളത്. ഇയാളുടെ ഒളിസങ്കേതം പോലീസ് നിരീക്ഷണത്തിലാണുള്ളത്. കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടില്‍ വന്നിട്ടില്ലെന്നാണ് പോലീസിന് ബന്ധുക്കള്‍ മൊഴി നല്‍കിയത്. കവര്‍ച്ച നടത്തിയ മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍ നിന്ന് പോലീസ് കണ്ടെത്തി.
പെട്ടെന്ന് പണക്കാരാകാനുള്ള മോഹമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞത്. തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നപ്പോള്‍ കീരിയാട്ടും പുതിയതെരുവിലും വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേട്ട് ഇ വി രഞ്ചിത്ത് ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 2
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 3
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 4
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 5
    6 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 6
    6 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 7
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 8
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • 9
    7 hours ago

    പണികിട്ടി…