Monday, September 24th, 2018

അപമാനം സഹിച്ച് ജോര്‍ജ് തുടരേണ്ടതില്ല: കെ സി ജോസഫ്

പത്തനംതിട്ട: ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പിസി ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കായിരിക്കുമെന്ന് പി സി ജോര്‍ജ്. എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സലിംരാജിനെ ഭയപ്പെടുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. സോളാര്‍ കേസില്‍ പോലീസ് അന്വേഷണം പരാജയമെന്നാണ് ജനസംസാരം. കൊച്ചി സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് മുമ്പ് ഒരു വ്യക്തി കാണാന്‍ ചെന്നിരുന്നു. വേഷം മാറിയാണ് അജ്ഞാതന്‍ കാണാന്‍ ചെന്നതെന്നും പിസി ജോര്‍ജ്ജ് വെളിപ്പെടുത്തി. അട്ടകുളങ്ങര ജയിലില്‍ ചെന്നാണ് … Continue reading "അപമാനം സഹിച്ച് ജോര്‍ജ് തുടരേണ്ടതില്ല: കെ സി ജോസഫ്"

Published On:Sep 3, 2013 | 1:31 pm

പത്തനംതിട്ട: ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പിസി ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കായിരിക്കുമെന്ന് പി സി ജോര്‍ജ്. എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സലിംരാജിനെ ഭയപ്പെടുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. സോളാര്‍ കേസില്‍ പോലീസ് അന്വേഷണം പരാജയമെന്നാണ് ജനസംസാരം. കൊച്ചി സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് മുമ്പ് ഒരു വ്യക്തി കാണാന്‍ ചെന്നിരുന്നു. വേഷം മാറിയാണ് അജ്ഞാതന്‍ കാണാന്‍ ചെന്നതെന്നും പിസി ജോര്‍ജ്ജ് വെളിപ്പെടുത്തി. അട്ടകുളങ്ങര ജയിലില്‍ ചെന്നാണ് ഇയാള്‍ സരിതയെ കണ്ടതെന്നും വ്യക്തി പത്തനാപുരം സ്വദേശിയാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ അജ്ഞാത വ്യക്തിയുടെ പേര് പറയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
എന്നാല്‍ പി സി ജോര്‍ജ് അപമാനം സഹിച്ച് ചീഫ് വിപ്പായി തുടരേണ്ടതില്ലെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. അദ്ദേഹം സ്ഥാനം ഒഴിയണമെന്നും കെ സി ജോസഫ് തുടര്‍ന്ന് പറഞ്ഞു. എന്നാല്‍ താന്‍ ചീഫ് വിപ്പായി തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു ഇതിനെതിരെ പി സി ജോര്‍ജിന്റെ പ്രതികരണം.

LIVE NEWS - ONLINE

  • 1
    3 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    3 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    4 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    5 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    6 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    6 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    8 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി