Thursday, February 21st, 2019

കായംകുളത്ത് 50 ലക്ഷത്തിന്റെ മല്‍സ്യം നശിപ്പിച്ചു

കായംകുളം: കായംകുളം മല്‍സ്യബന്ധന തുറമുഖത്ത് വള്ളത്തൊഴിലാളികള്‍ ബോട്ടുകാര്‍ പിടിച്ചുകൊണ്ടുവന്ന 50 ലക്ഷം രൂപയുടെ മല്‍സ്യം മണ്ണെണ്ണ ഒഴിച്ചു നശിപ്പിച്ചു. നിരോധിച്ച അടക്കംകൊല്ലി വലയുപയോഗിച്ചുള്ള ബോട്ടുകളുടെ മല്‍സ്യബന്ധനത്തില്‍ പ്രതിഷേധിച്ചാണ് മല്‍സ്യം നശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് അഴീക്കലില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുറമുഖത്തു കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കായംകുളം മല്‍സ്യബന്ധന തുറമുഖത്ത് ബോട്ടുകാര്‍ പിടിച്ച വിവിധയിനം മല്‍സ്യങ്ങളാണ് അഞ്ഞൂറില്‍പ്പരം വള്ളത്തൊഴിലാളികള്‍ സംഘടിച്ചെത്തി മണ്ണെണ്ണ ഒഴിച്ചു നശിപ്പിച്ചത്. ഇതു തടയാന്‍ എത്തിയവരെ വിരട്ടിയോടിച്ചു. തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്ടികളില്‍ ഐസിട്ട് സൂക്ഷിച്ചിരുന്ന മല്‍സ്യങ്ങളും … Continue reading "കായംകുളത്ത് 50 ലക്ഷത്തിന്റെ മല്‍സ്യം നശിപ്പിച്ചു"

Published On:Sep 17, 2013 | 3:14 pm

കായംകുളം: കായംകുളം മല്‍സ്യബന്ധന തുറമുഖത്ത് വള്ളത്തൊഴിലാളികള്‍ ബോട്ടുകാര്‍ പിടിച്ചുകൊണ്ടുവന്ന 50 ലക്ഷം രൂപയുടെ മല്‍സ്യം മണ്ണെണ്ണ ഒഴിച്ചു നശിപ്പിച്ചു. നിരോധിച്ച അടക്കംകൊല്ലി വലയുപയോഗിച്ചുള്ള ബോട്ടുകളുടെ മല്‍സ്യബന്ധനത്തില്‍ പ്രതിഷേധിച്ചാണ് മല്‍സ്യം നശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് അഴീക്കലില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുറമുഖത്തു കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കായംകുളം മല്‍സ്യബന്ധന തുറമുഖത്ത് ബോട്ടുകാര്‍ പിടിച്ച വിവിധയിനം മല്‍സ്യങ്ങളാണ് അഞ്ഞൂറില്‍പ്പരം വള്ളത്തൊഴിലാളികള്‍ സംഘടിച്ചെത്തി മണ്ണെണ്ണ ഒഴിച്ചു നശിപ്പിച്ചത്. ഇതു തടയാന്‍ എത്തിയവരെ വിരട്ടിയോടിച്ചു. തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്ടികളില്‍ ഐസിട്ട് സൂക്ഷിച്ചിരുന്ന മല്‍സ്യങ്ങളും നശിപ്പിച്ചു. ഉടന്‍ ഓച്ചിറ പൊലീസ് എത്തിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ജി. രാജപ്രിയന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി എസിപി എം. ജയശങ്കര്‍ അരയകരയോഗ ഭാരവാഹികളുമായി ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. അടക്കംകൊല്ലി വലയുപയോഗിച്ചു ബോട്ടുകള്‍ മല്‍സ്യബന്ധനം നടത്തുന്ന സ്ഥലത്തു മല്‍സ്യ ലഭ്യത കുറയുകയും വള്ളത്തൊഴിലാളികള്‍ പട്ടിണിയിലാകുകയും ചെയ്യുന്നു എന്നാണു വള്ളത്തൊഴിലാളികള്‍ പറയുന്നത്. നിരോധിച്ച വല ഉപയോഗിച്ചു ബോട്ടുകാര്‍ മല്‍സ്യബന്ധനം തുടര്‍ന്നാല്‍ കടലിലും കരയിലും നേരിടുമെന്നു വള്ളത്തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കി.

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍