Friday, September 21st, 2018

അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ലോകചാമ്പ്യന്‍മാരും ഒളിമ്പ്യന്‍മാരും അണിനിരക്കുന്ന സാഹസിക ജലകായികമേളയിലെ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ ചക്കിട്ടപാറയിലെ മീന്‍തുള്ളിപ്പാറയില്‍ ഇന്നലെ നടന്നു. ഇന്റര്‍ മീഡിയറ്റ് സാലോം വിഭാഗം മത്സരം ഇന്ന് കോടഞ്ചേരി പുലിക്കയത്ത് നടക്കും. അമേരിക്കയുടെ ലോകചാമ്പ്യന്‍ ഡേന്‍ ജാക്‌സണാണ് പുരുഷവിഭാഗത്തില്‍ ജേതാവായത്. കാനഡയുടെ നിക് ട്രോട്ട്മാന്‍ രണ്ടാംസ്ഥാനവും ബ്രിട്ടന്റെ ബ്രണ്ടണ്‍ ഓര്‍ട്ടന്‍ മൂന്നാമതുമായി. വനിതകളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഹോളണ്ടിന്റെ മാര്‍ട്ടിനാ വെഗ്മാനാണ് വിജയിച്ചത്. അമേരിക്കയുടെ അന്ന ബ്രൂണൊ രണ്ടാംസ്ഥാനവും ഫ്രാന്‍സിന്റെ … Continue reading "അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം"

Published On:Jul 19, 2018 | 8:07 am

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ലോകചാമ്പ്യന്‍മാരും ഒളിമ്പ്യന്‍മാരും അണിനിരക്കുന്ന സാഹസിക ജലകായികമേളയിലെ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ ചക്കിട്ടപാറയിലെ മീന്‍തുള്ളിപ്പാറയില്‍ ഇന്നലെ നടന്നു. ഇന്റര്‍ മീഡിയറ്റ് സാലോം വിഭാഗം മത്സരം ഇന്ന് കോടഞ്ചേരി പുലിക്കയത്ത് നടക്കും. അമേരിക്കയുടെ ലോകചാമ്പ്യന്‍ ഡേന്‍ ജാക്‌സണാണ് പുരുഷവിഭാഗത്തില്‍ ജേതാവായത്. കാനഡയുടെ നിക് ട്രോട്ട്മാന്‍ രണ്ടാംസ്ഥാനവും ബ്രിട്ടന്റെ ബ്രണ്ടണ്‍ ഓര്‍ട്ടന്‍ മൂന്നാമതുമായി. വനിതകളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഹോളണ്ടിന്റെ മാര്‍ട്ടിനാ വെഗ്മാനാണ് വിജയിച്ചത്. അമേരിക്കയുടെ അന്ന ബ്രൂണൊ രണ്ടാംസ്ഥാനവും ഫ്രാന്‍സിന്റെ നൗറിയ ന്യൂമാന്‍ മൂന്നാം സ്ഥാനത്തെത്തി. ക്വാളിഫയിങ്ങിലും സെമിയിലും രണ്ട് റൗണ്ട് മത്സരങ്ങളും ഫൈനലില്‍ മൂന്ന് റൗണ്ട് മത്സരങ്ങളുമാണുണ്ടാവുക. ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലാണ് ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപാറ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി