Thursday, September 20th, 2018

കവാസാക്കി Z900RS ഇനി കറുപ്പ് നിറത്തില്‍ വിപണിയില്‍

രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്

Published On:Jul 18, 2018 | 3:03 pm

റെട്രോ ക്ലാസിക് Z900RS ബൈക്കിന് പുതിയ നിറഭേദവുമായി കവാസാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തിയ കവാസാക്കി Z900RS ഇനി മുതല്‍ പുതിയ കറുപ്പ് നിറത്തിലും വിപണിയില്‍ ലഭ്യമാകും. 15.30 ലക്ഷം രൂപയാണ് പുതിയ കറുപ്പ് നിറത്തിലുള്ള Z900RS ന്റെ വില. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.
ബൈക്കിലുള്ള 948 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 109.48 bhp കരുത്തും 98.5 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. നിശ്ചലാവസ്ഥയിലും കുറഞ്ഞ വേഗത്തിലും ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കാന്‍ Z900RS ന് കഴിയും. ഇരുടയറുകളിലും എബിഎസ് പ്രവര്‍ത്തിക്കും. കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ ഫീച്ചര്‍, വട്ടത്തിലുള്ള ക്ലാസിക് ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ് ശൈലി പിന്തുടരുന്ന ഇന്ധനടാങ്ക്, പരന്ന സീറ്റ എന്നിവയെല്ലാം Z900RS പ്രത്യേകതകളാണ്.
ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ മീറ്റര്‍, ഇന്ധന ഉപഭോഗം, എഞ്ചിന്‍ താപം തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള ഡിസ്പ്ലേ വെളിപ്പെടുത്തും.

LIVE NEWS - ONLINE

  • 1
    6 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    58 mins ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    1 hour ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    1 hour ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു