Wednesday, April 24th, 2019

കവാസാക്കി നിഞ്ച ZX-6R ബുക്കിങ് ആരംഭിച്ചു

1.5 ലക്ഷം രൂപ അടച്ചാണ് നിഞ്ച ZX-6R ബുക്ക് ചെയ്യേണ്ടത്

Published On:Nov 1, 2018 | 1:03 pm

കവാസാക്കി നിഞ്ച ZX-6R സ്പോര്‍ട്സ് ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചതായി നിര്‍മാതാക്കളായ കവാസാക്കി അറിയിച്ചു. 1.5 ലക്ഷം രൂപ അടച്ചാണ് നിഞ്ച ZX-6R ബുക്ക് ചെയ്യേണ്ടത്. ഈ മാസം 30 വരെ ബുക്കിങ് സ്വീകരിക്കാനാണ് ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2019 ജനുവരിയില്‍ ഈ ബൈക്ക് നിരത്തിലെത്തൂമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സൂപ്പര്‍ സ്പോര്‍ട്ട് ബൈക്ക് ശ്രേണിയിലേക്കാണ് കവാസാക്കിയുടെ പുത്തന്‍ അവതാരമായ നിഞ്ചയെ എത്തിക്കുന്നത്. ട്വിന്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, സ്പ്ലിറ്റ് സീറ്റ്, ഡിജിറ്റല്‍, അനലോഗ് മീറ്ററുകളുള്ള ഇന്‍സ്ട്രുമെന്റല്‍ ക്ലെസ്റ്റര്‍, ഗ്രാഫിക്സ് ഡിസൈന്‍ നല്‍കിയിട്ടുള്ള സൈഡ് മാസ്‌കുകള്‍ എന്നിവ ഈ ബൈക്കിനെ കാഴ്ചയില്‍ മനോഹരമാക്കുന്നത്.
നാല് സിലണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 636 സിസിയില്‍ 129 bhp പവറും 71 Nmtorqum. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. മുന്നില്‍ ഇരട്ട ഡിസ്‌കും പിന്നില്‍ ഒരു ഡിസ്‌കുമുള്ള ബ്രേക്കിങ് സംവിധാനമാണ് നിഞ്ചയിലുള്ളത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം