പുതിയ നായകന്‍മാര്‍ക്ക് തന്നോട് അവഗണന: കാവ്യ

Published:November 21, 2016

Kavya Madhavan Full Image 18918

 

 

 

നല്ല കഥകള്‍ ലഭിക്കാത്തതും പുതിയ നായകന്‍മാരുടെ അവഗണനയുമാണ് താന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് നടി കാവ്യ മാധവന്‍. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം പറഞ്ഞത്. പുതിയ നായകന്‍മാര്‍ക്ക് തനിക്കൊപ്പം അഭിനയിക്കാന്‍ മടിയാണ്. ദിലീപ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയ നായകന്‍മാരുടെ ഒപ്പം അഭിനയിച്ചിട്ട് നാളുകളേറെ ആയെന്നും കാവ്യ പറഞ്ഞു. പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരും തിരക്കഥയുമായി തന്നെ സമീപിക്കാറുണ്ടെങ്കിലും താല്‍പ്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നെന്നും കാവ്യ പറഞ്ഞു. കാമ്പില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ടന്ന തീരുമാനത്തിലാണ് താനെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.