Monday, January 22nd, 2018

ദിലീപ്കാവ്യ വിവാഹം: സിനിമാ ലോകത്തു നിന്നൊരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’

        കണ്ണൂര്‍: കറന്‍സി പിന്‍വലിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം പോലെ ഒരു ‘വിവാഹ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആയാണ് സിനിമാ ലോകവും ആരാധകരും ദിലീപ്കാവ്യ വിവാഹ വാര്‍ത്തയെ സ്വീകരിച്ചത്. ഏറെ കാലമായി ഗോസിപ്പുകളിലൂടെ പരക്കുന്ന വാര്‍ത്തയായിരുന്നു ഇരുവരുടെയും വിവാഹമെങ്കിലും സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ പോലും അമ്പരപ്പോടെയാണ് ഇന്നത്തെ വിവാഹത്തെ കുറിച്ച് കേട്ടറിഞ്ഞത്. പെട്ടെന്നു തന്നെ അമ്പരപ്പ് സന്തോഷത്തിനും പിന്തുണക്കും വഴിമാറിയെങ്കിലും പലര്‍ക്കും ഇപ്പോഴും അവിശ്വസനീയത ഒഴിവായിട്ടില്ല. ക്ഷണം ലഭിച്ച സുഹൃത്തുക്കളും … Continue reading "ദിലീപ്കാവ്യ വിവാഹം: സിനിമാ ലോകത്തു നിന്നൊരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’"

Published On:Nov 25, 2016 | 10:56 am

kavya-dileep-marriage-photo-full-02

 

 

 

 
കണ്ണൂര്‍: കറന്‍സി പിന്‍വലിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം പോലെ ഒരു ‘വിവാഹ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആയാണ് സിനിമാ ലോകവും ആരാധകരും ദിലീപ്കാവ്യ വിവാഹ വാര്‍ത്തയെ സ്വീകരിച്ചത്. ഏറെ കാലമായി ഗോസിപ്പുകളിലൂടെ പരക്കുന്ന വാര്‍ത്തയായിരുന്നു ഇരുവരുടെയും വിവാഹമെങ്കിലും സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ പോലും അമ്പരപ്പോടെയാണ് ഇന്നത്തെ വിവാഹത്തെ കുറിച്ച് കേട്ടറിഞ്ഞത്. പെട്ടെന്നു തന്നെ അമ്പരപ്പ് സന്തോഷത്തിനും പിന്തുണക്കും വഴിമാറിയെങ്കിലും പലര്‍ക്കും ഇപ്പോഴും അവിശ്വസനീയത ഒഴിവായിട്ടില്ല. ക്ഷണം ലഭിച്ച സുഹൃത്തുക്കളും മറ്റും പെട്ടെന്ന് തന്നെ വിവാഹ വേദിയായ കൊച്ചിയിലെ വേദാന്ത ഹോട്ടലിലെത്തി.
പാക്കിസ്ഥാന്റെ മണ്ണില്‍ കടന്ന് ഇന്ത്യന്‍ സൈനികര്‍ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്ക് വാര്‍ത്തക്കും കറന്‍സി അസാധുവാക്കി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ മലയാളികള്‍ അപ്രതീക്ഷിതമായി കേട്ട പ്രധാന വാര്‍ത്ത ദിലീപ്കാവ്യ വിവാഹം തന്നെയായിരുന്നു. രഹസ്യം ഒട്ടും ചോരാതെ അതിനാടകീയമായി വിവാഹത്തിന് നിമിഷങ്ങള്‍ക്കു മുമ്പ് ദിലീപ് തന്നെയാണ് ഒരു ചെറു വീഡിയോയിലൂടെ വിവാഹക്കാര്യം പുറത്തു വിട്ടത്. താന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ഗോസിപ്പിലൂടെ ഏറെ കാലമായി തന്നോടൊപ്പം ചേര്‍ത്ത് പറയുന്ന കൂട്ടുകാരി തന്നെയാണ് വധുവെന്നും ദിലീപ് വീഡിയോയിലൂടെ അറിയിച്ചു. വിവാഹത്തിന് സമയമായെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും അഭ്യര്‍ത്ഥിച്ച് വിവാഹ പന്തലിലേക്ക് പോയ ദിലീപിന്റെ നാടകീയത തന്നെയാണ് സംഭവത്തിന്റെ ക്ലൈമാക്‌സ്. മകളുടെ പൂര്‍ണ സമ്മതത്തോടെയാണ് ഈ വിവാഹമെന്നും ദിലീപ് അറിയിച്ചു.
തന്റെ വിവാഹം ഒരിക്കലും രഹസ്യമായി നടത്തില്ലെന്ന് ദിലീപ് നേരത്തെ ആരാധകര്‍ക്ക് വാക്കു നല്‍കിയിരുന്നു. വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ അതീവരഹസ്യമായാണ് നടത്തിയതെങ്കിലും വിവാഹം പരസ്യമാക്കി ദിലീപ് ആരാധകരോട് വാക്കുപാലിക്കയും ചെയ്തു.
ഇരുപതോളം സിനിമകളില്‍ ഇരുവരും ജോഡികളായി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മിക്കതും വന്‍ഹിറ്റുകളായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ദിലീപും കാവ്യയും ജീവിതത്തില്‍ ഒന്നാകുമ്പോള്‍ നിരാശരാകുന്നത് വിവാഹ ദിവസം കണ്ടുപിടിക്കാനാകാതെ പോയ പാപ്പരാസികളായിരിക്കുമെന്ന് തീര്‍ച്ച.

LIVE NEWS - ONLINE

  • 1
    6 hours ago

    കോഴിക്കോട് നഗരത്തില്‍ എടിഎം കവര്‍ച്ച

  • 2
    8 hours ago

    മലപ്പുറത്തെ യു ഡി എഫ് ഹര്‍ത്താല്‍ പെരുന്തല്‍മണ്ണ താലൂക്കിലേക്ക് ചുരുക്കി

  • 3
    8 hours ago

    അബ്ദുള്‍ കലാം ബഹിരാകാശ ശാസ്ത്രജ്ഞനാണെങ്കില്‍ മോദി സാമൂഹ്യശാസ്ത്രജ്ഞനാണെന്ന് രാഷ്ട്രപതി

  • 4
    11 hours ago

    ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് ഗൗരവമുള്ളത്‌: സുപ്രീം കോടതി

  • 5
    13 hours ago

    റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍…

  • 6
    15 hours ago

    സിസ്റ്റര്‍ അഭയ കേസ്; മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തു

  • 7
    15 hours ago

    ഡിക്യു ഇനി സോനം കപൂറിന്റെ നായകന്‍.!..

  • 8
    15 hours ago

    ഓട്ടോയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

  • 9
    16 hours ago

    സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും