Tuesday, July 16th, 2019

മൗനിയായി കാവ്യ, പൊട്ടിക്കരഞ്ഞ് മഞ്ജു

ദിലീപിന്റെ മാതാവ് സരോജവും സിനിമാ നിര്‍മ്മാതാവ് കൂടിയായ സഹോദരന്‍ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് സൂചന

Published On:Jul 11, 2017 | 12:08 pm

കൊച്ചി: ദിലീപിന്റെ അറസ്റ്റ് വാര്‍ത്തയില്‍ മൗനിയായി നടിയും ഭാര്യയുമായ കാവ്യാമാധവന്‍. ഷൂട്ടിംഗ് സ്ഥലത്ത് പൊട്ടിക്കരഞ്ഞ് മഞ്ജു വാര്യര്‍. അറസ്റ്റ് അറിഞ്ഞതു മുതല്‍ ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീട്ടില്‍ ആരോടും ഒന്നും പറയാനാവാതെ മൗനിയായാണ് കാവ്യ മാധവനെ കാണപ്പെട്ടത്. ഇന്നലെ രാവിലെ ദിലീപ് വീട്ടില്‍ നിന്നും പോകുമ്പോഴൊന്നും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് കാവ്യ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ശുഭകരമായി അവസാനിക്കുമെന്നാണ് ദിലീപ് കാവ്യയെ ധരിപ്പിച്ചിരുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കേണ്ടെന്നും സിനിമാ മേഖലയിലുള്ള ശത്രുക്കളാണ് വാര്‍ത്തകള്‍ക്കെല്ലാം പിന്നിലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍, ഇന്നലെ വൈകിട്ട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ചാനലുകളില്‍ വര്‍ത്ത കണ്ടപ്പോള്‍ കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും തകര്‍ന്ന് പോയി.
ദിലീപിന്റെ മാതാവ് സരോജവും സിനിമാ നിര്‍മ്മാതാവ് കൂടിയായ സഹോദരന്‍ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാത്രിയും രാവിലെയുമൊന്നും വീട്ടില്‍ ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം അറസ്റ്റ് വിവരം അറിഞ്ഞയുടന്‍ മഞ്ജു വാര്യര്‍ ലോക്കേഷനില്‍ പൊട്ടിക്കരഞ്ഞതായി സൂചന. കമലിന്റെ പുതിയ ചിത്രമായ ആമിയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത എത്തിയത്. മഞ്ജുവിന്റെ അസ്വസ്ഥതകളെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നുവത്രെ. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഈ വാര്‍ത്തകളൊന്നും താന്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് മഞ്ജു പറഞ്ഞിരുന്നത്.
അതേസമയം മഞ്ജുവാണ് ദിലീപിനെ കുടുക്കിയതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന്റെ അറസ്‌റ്റോടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പരാമര്‍ശത്തോടെ മഞ്ജുവിനെ പ്രശംസിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    11 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍