Saturday, April 21st, 2018

പാട്ടും പാടി കാവ്യ തിരിച്ചെത്തി

വിജയ് യേശുദാസിനൊപ്പം 'ദൈവമേ കൈ തൊഴാം കേക്കുമാറാകണം' എന്ന ഗാനമാണ് കാവ്യ ആലപിച്ചിരിക്കുന്നത്.

Published On:Jan 9, 2018 | 9:56 am

ഒരു ഇടവേളക്ക് ശേഷം നടി കാവ്യാ മാധവന്‍ തിരിച്ചെത്തുന്നു ഗായികയായി. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയിലാണ് പാട്ട് പാടി കാവ്യ ഞെട്ടിച്ചിരിക്കുന്നത്. വിജയ് യേശുദാസിനൊപ്പം ‘ദൈവമേ കൈ തൊഴാം കേക്കുമാറാകണം’ എന്ന ഗാനമാണ് കാവ്യ ആലപിച്ചിരിക്കുന്നത്. ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗാനരംഗത്ത് നടി പ്രയാഗ മാര്‍ട്ടിനും നെടുമുടി വേണുവുമൊക്കെയുണ്ട്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഏറെ നാളുകള്‍ക്കു ശേഷം ദിലീപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരുന്നു. അതിനു പിന്നാലെയാണ് കാവ്യാ മാധവന്റെ പാട്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. കറുത്ത ജൂതനു ശേഷം സലിം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയായ ദൈവമേ കൈതൊഴാം കെ. കുമാറാകണം 12 ന് റിലീസ് ചെയ്യും. ജയറാമും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ്.

 

LIVE NEWS - ONLINE

  • 1
    51 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    3 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍