Monday, January 21st, 2019

കാവ്യയുടെ അമ്മയെ ചോദ്യം ചെയ്തു; യുവനടിയെ ഉടന്‍ ചോദ്യം ചെയ്യും

2011ല്‍ നടത്തിയ ഒരു താരദിശക്കു പിന്നാലെ ദിലീപ് മഞ്ജുവാര്യരുമായി അകന്നതിനെ കുറിച്ചാണ് പ്രധാനമായും ഇവരോട് ചോദിച്ചറിഞ്ഞതെന്നാണ് സൂചന

Published On:Jul 26, 2017 | 9:23 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യക്കൊപ്പം അമ്മയെയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് കാവ്യയുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്തത്. ഉച്ച മുതല്‍ മണിക്കൂറുകളോളം കാവ്യയെ ചോദ്യം ചെയ്തതിനു ശേഷമാണ് അമ്മയെയും ചോദ്യം ചെയ്തത്. 2011ല്‍ നടത്തിയ ഒരു താരദിശക്കു പിന്നാലെ ദിലീപ് മഞ്ജുവാര്യരുമായി അകന്നതിനെ കുറിച്ചാണ് പ്രധാനമായും ഇവരോട് ചോദിച്ചറിഞ്ഞതെന്നാണ് സൂചന. ദിലീപിന്റെ ഉറ്റ സുഹൃത്തായ മറ്റൊരു യുവനടിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അക്കൗണ്ടിലേക്ക് ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍തോതില്‍ പണം എത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുക.
അതേസമയം, പങ്കിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ്. കാവ്യയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എസ് പി ജോര്‍ജ് പ്രതികരിച്ചു.
അതിനിടെ കാവ്യാ മാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇന്നലെ ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിലെത്തിയ എ ഡി ജി പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ആറു മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ആലുവ പോലീസ് ക്ളബ്ബില്‍ അന്വേഷണസംഘം മൊഴി വിലയിരുത്തി. തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും കാവ്യയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നടി ആക്രമിക്കപ്പെടുമെന്നതിനെ കുറിച്ചുള്ള ഒരു വിവരവും തനിക്ക് അറിയില്ലായിരുന്നുവെന്ന് കാവ്യ മൊഴി നല്‍കി. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ എന്തുകൊണ്ട് പിന്നീട് അകന്നു എന്ന ചോദ്യത്തിനും കാവ്യ വ്യക്തമായ മറുപടി പറഞ്ഞില്ല. മഞ്ജു വാര്യരുമായി ദിലീപ് വിവാഹം മോചനം തേടാനുള്ള കാരണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യ മൗനം പാലിക്കുകയായിരുന്നു. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് മുഖ്യപ്രതിയായ പള്‍സര്‍ സുനിയും കൂട്ടാളി വീജീഷും എന്തിന് കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓണ്‍ലൈന്‍ ഷോപ്പായ ലക്ഷ്യയിലെത്തിയതെന്ന് പോലീസ് കാവ്യയോട് ചോദിച്ചിരുന്നു. എന്നാല്‍, സുനില്‍ വന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നായിരുന്നു കാവ്യയുടെ മൊഴി. സുനിലിനെ മുന്‍പരിചയമില്ലെന്നും കാവ്യ പറഞ്ഞു. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പിച്ചെന്നാണ് സുനി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇരുവരും ഷോപ്പിലെത്തിയതിനുള്ള തെളിവ് തൊട്ടടുത്തുള്ള കടയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

LIVE NEWS - ONLINE

 • 1
  13 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  15 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  18 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  21 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  22 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം