Friday, February 22nd, 2019

കാവേരിയില്‍ നിന്ന് അധിക ജലം നല്‍കാനാവില്ല: കര്‍ണാടക

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Published On:May 7, 2018 | 4:40 pm

ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്നു അധിക ജലം തമിഴ്‌നാടിനു വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക. നാല് റിസര്‍വോയറില്‍നിന്നായി ഒന്‍പത് ടിഎംസി ജലമാണ് കര്‍ണാടകക്കു ലഭിക്കുന്നതെന്നും ഇത് കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്തമാണെന്നും കര്‍ണാടക വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. കര്‍ണാടക നാല് ടിഎംസി ജലം അധികമായി തമിഴ്‌നാടിനു വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഏകദേശം 16 ടിഎംസി ജലം ഇപ്പോള്‍ തമിഴ്‌നാടിന് അധികമായി നല്‍കുന്നുണ്ട്. കൂടുതല്‍ ജലം പങ്കുവ്ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും കര്‍ണാടക വ്യക്തമാക്കി. ഇതേതുടര്‍ന്നു തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.
തമിഴ്‌നാടിന് നാല് ടിഎംസി ജലം അധികമായി കര്‍ണാടക വിട്ടു നല്‍കണമെന്ന് മേയ് മൂന്നിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    7 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം