Friday, April 27th, 2018

ദിലീപും കാവ്യാമാധവനും വിവാഹിതരായി

        കൊച്ചി: മലയാളത്തിലെ പ്രിയ താരജോടികളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. ഏറെ കാലത്തെ കാത്തിരിപ്പിനും ഊഹാപോഹങ്ങള്‍ക്കും ശേഷമാണ് വിവാഹം.രാവിലെ 9.45 മണിക്ക് കൊച്ചിയിലെ കലൂരിലെ വേദാന്ത ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മകള്‍ മീനാക്ഷിയും ചടങ്ങിനെത്തി. ഇരു താരങ്ങളുടെയും രണ്ടാം വിവാഹമാണിത്. വിവാഹ വാര്‍ത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിവാഹത്തിന് മകള്‍ മിനാക്ഷിയുടെ പിന്തുണയുണ്ട്. പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും … Continue reading "ദിലീപും കാവ്യാമാധവനും വിവാഹിതരായി"

Published On:Nov 25, 2016 | 10:12 am

 

kavya-dileep-wedding-full

 

 

 
കൊച്ചി: മലയാളത്തിലെ പ്രിയ താരജോടികളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. ഏറെ കാലത്തെ കാത്തിരിപ്പിനും ഊഹാപോഹങ്ങള്‍ക്കും ശേഷമാണ് വിവാഹം.രാവിലെ 9.45 മണിക്ക് കൊച്ചിയിലെ കലൂരിലെ വേദാന്ത ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മകള്‍ മീനാക്ഷിയും ചടങ്ങിനെത്തി. ഇരു താരങ്ങളുടെയും രണ്ടാം വിവാഹമാണിത്.
വിവാഹ വാര്‍ത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിവാഹത്തിന് മകള്‍ മിനാക്ഷിയുടെ പിന്തുണയുണ്ട്. പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് അറിയിച്ചു.
നിര്‍മാതാവ് സുരേഷ് കുമാര്‍, സംവിധായകന്‍ കമല്‍, സിദ്ദീഖ്, ഷാജി കൈലാസ്, രഞ്ജിത്ത്, നടന്മാരായ മമ്മൂട്ടി, ജയറാം, ജനാര്‍ദനന്‍, ലാല്‍, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നടിമാരായ മേനക, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, ചിപ്പി, ജോമോള്‍, മീര ജാസ്മിന്‍, കുക്കു പരമേശ്വരന്‍ അടക്കമുള്ള ചലച്ചിത്ര താരങ്ങളും എം.എല്‍.എ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിലീപ്, കാവ്യയെ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇരുവരും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. 2015 ജനുവരി 31നാണ് ദിലീപും മഞ്ജുവും എറണാകുളം കുടുംബ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയത്. മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരങ്ങള്‍ വിവാഹമോചനം ആവശ്യപ്പെട്ടത്. 2009ലാണ് കാവാമാധവനും ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയും തമ്മില്‍ വിവാഹിതരാവുന്നത്. തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന് കാവ്യ വിവാഹ ജിവിതത്തില്‍ നിന്ന് വേര്‍ പിരിയുകയും വീണ്ടും സിനിമയില്‍ സജീവമാവുകയും ചെയ്തു.
ലാല്‍ ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിക്കുന്നത്. കമല്‍ ചിത്രം ‘അഴകിയ രാവണനി’ല്‍ ബാലതാരമായാണ് കാവ്യാ മാധവന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 21 ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണിയുടെ സഹായം വേണ്ടെന്ന് കാനം

  • 2
    12 hours ago

    ‘ഹംരോ സിക്കിം’ ബൈച്ചുങ് ബൂട്ടിയയുടെ രാഷ്ട്രീയ പാര്‍ട്ടി

  • 3
    13 hours ago

    ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്

  • 4
    17 hours ago

    കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ഫയല്‍ കേന്ദ്രം മടക്കി

  • 5
    17 hours ago

    കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ഫയല്‍ കേന്ദ്രം മടക്കി

  • 6
    17 hours ago

    ശ്രീജിത്തിന്റെ മരണം: ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ലിഗയുടെ മരണം; അന്വേഷണം കുറ്റമറ്റതാകണം

  • 8
    19 hours ago

    ഇന്‍സ്റ്റാഗ്രാമില്‍ ഒന്നിലധികം ചിത്രങ്ങള്‍ സ്റ്റോറീസ് ആയി പങ്കുവെക്കാം!

  • 9
    19 hours ago

    വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി