Thursday, September 19th, 2019

കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം നല്‍കാമെന്ന് ഖത്തര്‍ വ്യവസായി

തഹസില്‍ദാറെയും കളക്ടറെയും രേഖാമൂലം സന്നദ്ധത അറിയിച്ചു

Published On:Aug 21, 2019 | 9:32 am

മലപ്പുറം: കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ട മുഴുവന്‍പേര്‍ക്കും വീടുവെക്കാന്‍ സ്ഥലം നല്‍കാമെന്ന് ഖത്തര്‍ വ്യവസായി. ഖത്തറില്‍ വ്യവസായിയായ അരീക്കോട് കുനിയില്‍ അഹമ്മദ് ഇഖ്ബാലാണ് ടൗണിലെ തന്റെ കണ്ണായ സ്ഥലം വാഗ്ദാനംചെയ്തത്.
കവളപ്പാറയില്‍ ഒരുപ്രദേശത്തെ മുഴുവന്‍ മരണം വിഴുങ്ങിയ വാര്‍ത്തകളും ദൃശ്യങ്ങളും തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഇഖ്ബാല്‍ പറഞ്ഞു. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് ഇനി വീടുവെക്കാന്‍ സുരക്ഷിതമായ സ്ഥലം കിട്ടലാണ് പ്രശ്‌നം.
ഇതുമനസ്സിലാക്കിയാണ് സ്ഥലം നല്‍കാന്‍ നിശ്ചയിച്ചത്. ഉടന്‍തന്നെ തന്റെ സുഹൃത്തായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ ഫോണില്‍വിളിച്ച് അക്കാര്യം അറിയിച്ചു. പ്രതിനിധിയായി മുജീബ് പുളിക്കലിനെയും സംഘത്തെയും കൂടെ അയച്ച് സ്ഥലം കാണിച്ചുകൊടുക്കുകയുംചെയ്തു. തഹസില്‍ദാറെയും കളക്ടറെയും രേഖാമൂലം സന്നദ്ധത അറിയിച്ചു. കവളപ്പാറയിലും ഏനാന്തിയിലും നടന്ന പരിപാടികളില്‍ മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചു.

LIVE NEWS - ONLINE

  • 1
    23 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    33 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി