Friday, November 16th, 2018

യുവാക്കളുടെ താരറാണിയായി ഇന്നും കത്രീന

        യുവാക്കളുടെ സ്വപ്‌ന റാണിയേതെന്ന ചോദ്യത്തിന് അന്നും ഇന്നും ഒറ്റ ഉത്തരമേയുള്ളൂ… കത്രീന കൈഫ്. ചെറുപ്പക്കാരുടെ ഹൃദയം കവര്‍ന്ന താരസുന്ദരിയാണ് കത്രീന കൈഫ്്. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് എടുത്തെറിയപ്പെട്ടിട്ടും കത്രീനയെ സിനിമാലോകം കൈവിട്ടില്ല. ബോളിവുഡ് എന്നും കത്രീനയ്‌ക്കൊപ്പമാണ്. ഗോസിപ്പു കോളങ്ങളില്‍ ആഘോഷമാകുമ്പോള്‍ നേര്‍ത്തു കുതിര്‍ന്ന ചെറുപുഞ്ചിരിയുമായി അവയെ നെഞ്ചുറപ്പോടെ നേരിടുകയാണ് കത്രീനാ സ്‌റ്റൈല്‍. ഹിന്ദിസിനിമയുടെ സ്വപ്‌നലോകത്തെത്തിയിട്ട് വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും തിരക്കുള്ള താരമായി കത്രീന നിലനില്‍ക്കുന്നതിനു പിന്നില്‍ സ്വയം പുതുക്കുന്ന മനസും ശരീരവുമുണ്ട്. യുവ ലോകത്തെ … Continue reading "യുവാക്കളുടെ താരറാണിയായി ഇന്നും കത്രീന"

Published On:Jun 28, 2014 | 11:23 am

Kathrina Kaif Full

 

 

 

 
യുവാക്കളുടെ സ്വപ്‌ന റാണിയേതെന്ന ചോദ്യത്തിന് അന്നും ഇന്നും ഒറ്റ ഉത്തരമേയുള്ളൂ… കത്രീന കൈഫ്. ചെറുപ്പക്കാരുടെ ഹൃദയം കവര്‍ന്ന താരസുന്ദരിയാണ് കത്രീന കൈഫ്്. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് എടുത്തെറിയപ്പെട്ടിട്ടും കത്രീനയെ സിനിമാലോകം കൈവിട്ടില്ല. ബോളിവുഡ് എന്നും കത്രീനയ്‌ക്കൊപ്പമാണ്. ഗോസിപ്പു കോളങ്ങളില്‍ ആഘോഷമാകുമ്പോള്‍ നേര്‍ത്തു കുതിര്‍ന്ന ചെറുപുഞ്ചിരിയുമായി അവയെ നെഞ്ചുറപ്പോടെ നേരിടുകയാണ് കത്രീനാ സ്‌റ്റൈല്‍. ഹിന്ദിസിനിമയുടെ സ്വപ്‌നലോകത്തെത്തിയിട്ട് വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും തിരക്കുള്ള താരമായി കത്രീന നിലനില്‍ക്കുന്നതിനു പിന്നില്‍ സ്വയം പുതുക്കുന്ന മനസും ശരീരവുമുണ്ട്.
യുവ ലോകത്തെ കീഴടക്കിയ ഈ സുന്ദരിയുടെ അഴകിന് പിന്നിലെ കാരണം എന്താണ്. ചിട്ടയായ വ്യായാമവും ഭക്ഷണശീലവുമാണ് മോഡല്‍ കൂടിയായ കത്രീനയെ താരറാണിയാക്കുന്നത് ബ്രിട്ടീഷ് ഇന്ത്യന്‍ വംശജയായ ഈ 30 വയസുകാരി വസ്ത്രധാരണത്തിലും സൗന്ദര്യത്തിലും ഫിറ്റ്‌നെസിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. മേക്കപ്പോടു കൂടിയും അല്ലാതെയും സുന്ദരിയാണ് കത്രീന. ഈ ഭാഗ്യം ലഭിച്ച ഹിന്ദി സിനിമാലോകത്തെ വളരെ കുറച്ച് നായികമാരില്‍ ഒരാളാണ് കത്രീന. കര്‍ശനമായി പിന്തുടരുന്ന ആഹാരചിട്ടയും വ്യായാമങ്ങളുമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് കത്രീന വെളിപ്പെടുത്തുന്നു. സിനിമാ തിരക്കുകള്‍ക്കിടയില്‍ വര്‍ക്കൗട്ടുകള്‍ക്ക് സമയം കണ്ടെത്തുന്നു. ആഴ്ചയില്‍ മൂന്നു ദിവസം ഓരോ മണിക്കൂര്‍ വര്‍ക്കൗട്ട് ഉണ്ട്. ഇതിനായി പ്രത്യേക ഫിറ്റ്‌നെസ് പരിശീലകരും കത്രീനയ്ക്കുണ്ട്. രാത്രി ഏറെ വൈകിയാലും വര്‍ക്കൗട്ട് മുറയ്ക്കു നടക്കും. ജിം, നീന്തല്‍, ജോഗിംഗ്, യോഗ, മെഡിറ്റേഷന്‍ എന്നിങ്ങനെ എല്ലാ രീതികളും കത്രീനയുടെ ഫിറ്റ്‌നെസ് ലിസ്റ്റിലുണ്ട്.
രാവിലെ തന്നെ വ്യായാമം തുടങ്ങും. ആദ്യം ജോഗിംഗ്, കടല്‍ തീരത്താണ് സാധാരണയായി ജോഗിംഗ് നടത്തുക. ഒരു മണിക്കൂര്‍ നീളുന്ന ജോഗിംഗ്, വാമപ്പ് ആവാന്‍ സഹായിക്കും. അതിനുശേഷം ജിമ്മിലേക്ക്. കാലുകള്‍ക്കും അരക്കെട്ടിനുമുള്ള വ്യായാമത്തിനാണ് പ്രാധാന്യം. അതോടൊപ്പം കൈകള്‍ക്കും വയര്‍, മാറിടം എന്നിങ്ങനെ ഓരോ ഭാഗത്തിനും ആയാസം ലഭിക്കുന്ന വ്യായാമങ്ങള്‍ ചെയ്യും.
ഭക്ഷണപ്രിയയാണ് കത്രീനയെങ്കിലും കടുത്ത നിയന്ത്രണമുണ്ട്. എന്നാല്‍ രുചികരമായ ഭക്ഷണത്തിനുവേണ്ടി ഡയറ്റിംഗ് തെറ്റിക്കാറില്ല. ഓരോ 2 മണിക്കൂര്‍ കൂടുമ്പോഴും പച്ചക്കറികള്‍ പുഴുങ്ങിയതും പഴങ്ങളും കഴിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതോടൊപ്പം കാര്‍ബോഹൈട്രെറ്റ്‌സ് അടങ്ങിയ ഭക്ഷണം തീര്‍ത്തും ഒഴിവാക്കിയാണ് ഭക്ഷണരീതി.
ലഘുഭക്ഷണം മാത്രമേ രാവിലെ കഴിക്കാറുള്ളൂ. പ്രഭാതഭക്ഷണമായി ധാന്യങ്ങളും ഓട്‌സുമാണ് കഴിക്കുന്നത്. പിന്നെ ഒരു ഗ്ലാസ് പാല്‍. അതും കൊഴുപ്പ് തീരെ കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായിരിക്കും. ഉച്ചക്ക് ഗ്രില്‍ഡ് ഫിഷും ബട്ടര്‍ പുരട്ടിയ ബ്രൗണ്‍ ബ്രഡും. വൈകിട്ട് ബ്രഡില്‍ ബട്ടര്‍ പുരട്ടി കഴിക്കും. രാത്രി ഭക്ഷണമായി സൂപ്പ്, മത്സ്യം, ചപ്പാത്തി, ഗ്രില്‍ ചെയ്ത പച്ചക്കറികള്‍ എന്നിങ്ങനെയാണ് മെനു. ചോറ്, വൈറ്റ് പാസ്ത, ഉരുളക്കിഴങ്ങ് തുടങ്ങി സ്റ്റാര്‍ച്ചടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. ഗ്രില്‍ഡ് ഫിഷാണ് കത്രീനയുടെ പ്രീയ ഭക്ഷണം. ശരീരഭാരം കൂടും എന്നതിനാല്‍ ചോറിന് ഇവിടെ യാതൊരു സ്ഥാനവുമില്ല.
ചര്‍മ്മസൗന്ദര്യത്തിന്റെ പേരിലാണ് കത്രീന ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. സോപ്പുകളുടെയും ഫെയര്‍നസ് ക്രീമുകളുടെയും നിര്‍മാതാക്കള്‍ തങ്ങളുടെ പരസ്യമോഡലാകാന്‍ കത്രീനയ്ക്കു പിന്നാലെയാണ്. ഏതെങ്കിലും പ്രത്യേക സോപ്പ് ഉപയോഗിക്കുന്നതുകൊണ്ടോ, ക്രീം ഉപയോഗിക്കുന്നതുകൊണ്ടോ അല്ല കത്രീനയ്ക്ക് ഈ ചര്‍മ്മസൗന്ദര്യം. അതിനു കാരണം ചോദിച്ചാല്‍ പച്ചവെള്ളമെന്ന് കത്രീന ഉത്തരം പറയും. നീണ്ടു മെലിഞ്ഞ ഈ ശരീരസൗന്ദര്യവും വെള്ളംകുടി ശീലവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.
ധാരാളം വെള്ളം കുടിക്കുന്ന ശീലമുണ്ട് കത്രീനയ്ക്ക്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കുറഞ്ഞത് 4 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കും. ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദഹനത്തിനും വെള്ളം അടിസ്ഥാന ആവശ്യമാണെന്ന് കത്രീന പറയുന്നു. ജോലി ചെയ്യുമ്പോഴും വര്‍ക്കൗട്ട് ചെയ്യുമ്പോഴും ധാരാളം വെള്ളം വിയര്‍പ്പിലൂടെ നഷ്ടമാകുന്നു. ഈ നഷ്ടം ക്ഷീണത്തിനും തളര്‍ച്ചയ്ക്കും ഇടയാക്കുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് കത്രീന ആവര്‍ത്തിക്കുന്നു.

LIVE NEWS - ONLINE

 • 1
  3 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  4 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  5 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  7 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  10 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  11 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  12 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  12 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  13 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം