Tuesday, December 18th, 2018

തനിക്ക് ആലിയയുടെ കൂടെ അഭിനയിക്കണം

രണ്ട് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഉടനുണ്ടാകുമെന്ന പ്രതീക്ഷ

Published On:May 12, 2018 | 11:00 am

ഒരു നടി എന്ന നിലയില്‍ വിജയിച്ചവരുടെ പട്ടികയിലാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. തിരക്കുള്ള നായകന്‍മാരുടെ കൂടെ അഭിനയിച്ചും ഗോസിപ്പുകളില്‍ പെട്ടും കത്രീന എന്നും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖം വൈറലായിരിക്കുകയാണ്. തനിക്ക് ഉറ്റ സുഹൃത്ത് ആലിയ ഭട്ടുമൊത്ത് ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് കത്രീന അഭിമുഖത്തില്‍ പറഞ്ഞത്. അത് തന്റെ വലിയൊരു മോഹമാണ്. അത് വ്യത്യസ്തമായ അനുഭവമായിരിക്കും. ആലിയയും ഇത്തരമൊരു ആഗ്രഹം പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മ്മാതാവും സംവിധാനയകനുമായ ആദിത്യ ചോപ്രയുമായി താന്‍ സംസാരിക്കുകയും ചെയ്തു.
ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഉടനുണ്ടാകുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്നും താരം പറഞ്ഞു. കത്രീനയുടെ കമന്റ് വന്നയുടന്‍ നിരവധി പേരാണ് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. ഇരുവരും ഒന്നിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഒരു മികച്ച ചിത്രം ലഭിക്കുമെന്നാണ് ചിലര്‍ പറഞ്ഞ അഭിപ്രായം. തങ്ങളുടേതായ പ്രോജക്ടുകളുമായി തിരക്കിലാണ് ഇരുവരും. ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോയില്‍ അഭിനയിക്കുകയാണ് കത്രീന. ബ്രഹ്മാസ്ത്രയാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    13 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി