Saturday, January 19th, 2019

തെന്നിന്ത്യന്‍ സുന്ദരി കാതറീന്‍ ട്രീസ മലയാളത്തിലേക്ക്

ഫഹദിന്റെ കൂടെ അഭിനയിക്കാനായതില്‍ സന്തോഷമുണ്ട്.

Published On:Jun 25, 2018 | 9:40 am

ആണെങ്കിലും അല്ലെങ്കിലും’ എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ് തെന്നിന്ത്യന്‍ താരം കാതറിന്‍ ട്രീസ. ഫഹദ് ഫാസിലാണു നായകന്‍. നവാഗത സംവിധായകന്‍ വിവേക് തോമസ് റൊമന്റിക് കോമഡി വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും. ഫഹദ് ഫാസില്‍ ഒരു പ്ലേബോയ് കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ കോട്ടയത്തുകാരി നാടന്‍ പെണ്‍കുട്ടിയായാണ് കാതറിന്‍ എത്തുന്നത്.
ഫഹദിന്റെ കൂടെ അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കാതറിന്‍ ട്രീസ പറയുന്നു. ചിത്രത്തിന്റെ കഥ വല്ലാതെ തന്നെ ആകര്‍ഷിച്ചിരുന്നു. അതിനാലാണ് അഭിനയിച്ചത്. ഹൈദരാബാദില്‍ 65-ാമത് ജിയോ ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കാതറിന്റെ പ്രതികരണം.
ബംഗളൂരു, പുതുച്ചേരി, കൂട്ടിക്കല്‍,കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ഷറഫുദിന്‍,രഞ്ജി പണിക്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അലന്‍സിയര്‍, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    14 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍