Wednesday, November 21st, 2018

അകലുമോ കസ്തൂരിരംഗന്‍ ആശങ്കകള്‍

    പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിക്കുന്നത് സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം തയാറാക്കിയെങ്കിലും കേരളത്തിന്റെ ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. വിജ്ഞാപനം ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്തിയിട്ടുണ്ടെന്നാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി പയുന്നത്. സമവായം എന്തെന്നത് സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എങ്കിലും മലയോരം ആശങ്കയുടെ മുള്‍മുനയിലൂടെ തന്നെയാണ് കടന്നുപോകുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകുന്നത് കേരളത്തിലെ മലയോര പ്രദേശങ്ങളിലാണെന്നതിനാലാണ് അതിശക്തമായ പ്രക്ഷോഭം … Continue reading "അകലുമോ കസ്തൂരിരംഗന്‍ ആശങ്കകള്‍"

Published On:Mar 4, 2014 | 4:57 pm

Kasthurirangan Report Doubt

 

 
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിക്കുന്നത് സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം തയാറാക്കിയെങ്കിലും കേരളത്തിന്റെ ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. വിജ്ഞാപനം ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്തിയിട്ടുണ്ടെന്നാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി പയുന്നത്. സമവായം എന്തെന്നത് സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എങ്കിലും മലയോരം ആശങ്കയുടെ മുള്‍മുനയിലൂടെ തന്നെയാണ് കടന്നുപോകുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകുന്നത് കേരളത്തിലെ മലയോര പ്രദേശങ്ങളിലാണെന്നതിനാലാണ് അതിശക്തമായ പ്രക്ഷോഭം തുടക്കം മുതല്‍ ഉയര്‍ന്നുവന്നത്. മലയോര ജനതയുടെ വികാരത്തിനൊപ്പമായിരുന്നു കേരളത്തിന്റെ മനസ്സും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമായിരുന്നു. അതുകൊണ്ട്് തന്നെയാണ് ഇടക്കുവെച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്ന് കേന്ദ്രസര്‍ക്കാറിന് പോലും പറയേണ്ടിവന്നത്. മാത്രവുമല്ല കസ്തൂരി രംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ അതിശക്തമായ ജനവികാരമുണ്ടായ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കാന്‍ തയ്യാറായതും. വനം -പരിസ്ഥിതി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം സുപ്രധാന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 13000 ചതുരശ്ര കി മീറ്റര്‍ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് 2500 ച. മീറ്റര്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം മലയോര കുടിയേറ്റ ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. കേരളം ഒഴിവാക്കണമെന്നാവശ്യപ്പെട്ട 2500 ചതുരശ്ര കി മീറ്റര്‍ പ്രദേശം ജനസാന്ദ്രതയേറിയ പ്രദേശമാണ്. മാത്രവുമല്ല, കൃഷിഭൂമിയും തോട്ടങ്ങളും ടൗണ്‍ഷിപ്പും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുതന്നെയാണ് എതിര്‍പ്പ് രൂക്ഷമാവാനിടയായതും.
കേരളം ആവശ്യപ്പെട്ട പ്രദേശങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ മലയോര ജനതയ്ക്ക് വലിയൊരളവോളം ആശ്വാസം ലഭിക്കും. എന്തായാലും ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതിരിക്കാന്‍ തരമില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന അതി തീവ്രമായ പ്രക്ഷോഭങ്ങളും അതേത്തുടര്‍ന്ന് വിജ്ഞാപനം തയ്യാറാക്കേണ്ടിവന്നതുമായ സംഭവങ്ങള്‍ ചില കാര്യങ്ങള്‍ ഉണര്‍ത്തുകയാണ്. ഇതുപോലെ ജനജീവിതത്തെ നേരിട്ടുബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ ഒറ്റയടിക്കോ ഏകപക്ഷീയമായോ ആയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒട്ടും ഭൂഷണമല്ലെന്ന പാഠമാണ് ഇത് പകര്‍ന്നുനല്‍കുന്നത്. മലയോര ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ ഒരു റിപ്പോര്‍ട്ടിനും മുന്നോട്ട് പോകാന്‍ കഴിയില്ല. എന്ന് മാത്രവുമല്ല, ജനങ്ങള്‍ വികാരപരമായി കാണുന്ന ഒരു വിഷയത്തെ അതിന്റെതായ ഗൗരവത്തോടെ തന്നെ വീക്ഷിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ കര്‍ഷക ജനതയുടെ ഭാഗത്ത് നിന്ന് ഇതുമാത്രമല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്ന ചില മുന്നറിയിപ്പുകള്‍ കൂടി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെതിരായ പ്രക്ഷോഭത്തിലൂടെ തെളിഞ്ഞുവരുന്നുണ്ട്.
കേരളത്തില്‍ ഇടുക്കി, താമരശ്ശേരി, കൊട്ടിയൂര്‍ തുടങ്ങിയ അതിവിശാലമായ പ്രദേശങ്ങളിലും ഇതിന്റെ അനുബന്ധ മേഖലകളിലും കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ട പ്രതിഷേധങ്ങള്‍ ഇനിയും കെട്ടടങ്ങിയെന്ന് പറയാറായിട്ടില്ല. ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായ വികാരവും അമര്‍ഷവും മലയോര ജനതയില്‍ ഇപ്പോഴും നുരഞ്ഞുപൊന്തുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ കസ്തൂരിരംഗന്‍ വോട്ടാക്കിമാറ്റാനുള്ള തീവ്രശ്രമവും നടന്നുകൊണ്ടിരിക്കുന്നുണ്ട്.
വോട്ടായി മാറിയാലും ഇല്ലെങ്കിലും കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ കാണാതിരുന്നുകൂടാ. ഈ റിപ്പോര്‍ട്ട തികച്ചും തങ്ങള്‍ക്കെതിരാണെന്ന തോന്നലുകള്‍ നേരത്തെ തന്നെ മലയോര ജനതയിലുണ്ടായിരുന്നു. ഇതിനെയാണ് ചിലര്‍ വഴിതിരിച്ചുവിട്ടതും. പ്രതിഷേധം ഇടക്കുവെച്ച് വഴി മാറി സഞ്ചരിച്ചത് കേരളത്തില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കിയെന്നതും യാഥാര്‍ത്ഥ്യമാണ്. ഈയൊരു തിരിച്ചറിവില്‍ നിന്നുമാണ് റിപ്പോര്‍ട്ടില്‍ ചില ഭേദഗതികള്‍ വരുത്താന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത. ഇതിന്റെ ഭാഗമായാണ് കരട് വിജ്ഞാപനം തയാറാക്കിയിട്ടുള്ളത്. എന്തായാലും കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ളതാണ് കരട് വിജഞാപനമെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. അങ്ങിനെയെങ്കിലത് കാത്തിരുന്ന് കാണുകതന്നെ വേണം.

LIVE NEWS - ONLINE

 • 1
  32 mins ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 2
  34 mins ago

  എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

 • 3
  41 mins ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 4
  1 hour ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 5
  2 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 6
  2 hours ago

  ബ്രസീലിന് ജയം

 • 7
  2 hours ago

  ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  2 hours ago

  ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 9
  2 hours ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു