Friday, September 21st, 2018

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ; ഗതാഗത വികസനം ഇല്ലാതാകും: എല്‍ ഡി എഫ്

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് വയനാടിന് ദോഷകരമാണെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി. ഈ റിപ്പോര്‍ട്ടില്‍ ജില്ലയിലെ 13 ഗ്രാമങ്ങളെയാണ് പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഗ്രാമങ്ങളിലെ വികസനം പൂര്‍ണ്ണമായും തടസപ്പെടും. രാജ്യത്തെ മൊത്തം ഭൂവിസ്തൃതിയില്‍ 20 ശതമാനവും സംസ്ഥാനത്ത് 30 ശതമാനവമാണ് വനഭൂമിവിസ്തൃതി. അതേ സമയം വയനാട്ടില്‍ വനം 40 ശതമാനമാണ്. ഈ വനം സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഇത് സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേ സമയം വനസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുന്നത് കേവല … Continue reading "കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ; ഗതാഗത വികസനം ഇല്ലാതാകും: എല്‍ ഡി എഫ്"

Published On:Oct 18, 2013 | 1:09 pm

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് വയനാടിന് ദോഷകരമാണെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി. ഈ റിപ്പോര്‍ട്ടില്‍ ജില്ലയിലെ 13 ഗ്രാമങ്ങളെയാണ് പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഗ്രാമങ്ങളിലെ വികസനം പൂര്‍ണ്ണമായും തടസപ്പെടും. രാജ്യത്തെ മൊത്തം ഭൂവിസ്തൃതിയില്‍ 20 ശതമാനവും സംസ്ഥാനത്ത് 30 ശതമാനവമാണ് വനഭൂമിവിസ്തൃതി. അതേ സമയം വയനാട്ടില്‍ വനം 40 ശതമാനമാണ്. ഈ വനം സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഇത് സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേ സമയം വനസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുന്നത് കേവല പരിസ്ഥിതി വാദമാണ്. റിപോര്‍ട്ട് നടപ്പായാല്‍ വയനാടിന്റെ ഗതാഗത സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാകും. ദേശീയ പാതയിലെ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കാന്‍ കഴിയില്ല. ചുരം ബദല്‍ റോഡ്, റെയില്‍വേ എന്നീ സ്വപ്‌നങ്ങളും അവസാനിക്കും.
നിലവിലെ വനസംരക്ഷണനിയമങ്ങള്‍പോലും വനാതിര്‍ത്തികളില്‍ താസിക്കുന്ന കര്‍ഷകര്‍ക്ക് വിനയാകുന്നുണ്ട്. വായ്പക്ക് അപേക്ഷിക്കുന്ന കര്‍ഷകരോട് വനംവകുപ്പിന്റെ എന്‍.ഒ.സി ഹാജരാക്കാനാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. കാര്‍ഷിക പ്രതിസന്ധി, വന്യമൃഗ ഭീഷണി തുടങ്ങിയവയില്‍ വലയുന്ന കര്‍ഷകരുടെ ജീവിതം കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതോടെ പൂര്‍ണമായും പ്രതിസന്ധയിലാകുമെന്ന് എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ കെ.വി മേഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അഭ്യര്‍ത്ഥിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല