Saturday, February 23rd, 2019

പശ്ചിമ ഘട്ടം; കസ്തൂരി രംഗന്‍ കരട് റിപ്പോര്‍ട്ടിന് അംഗീകാരം

കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ല

Published On:Sep 3, 2018 | 3:11 pm

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ആറു മാസത്തിനകം ഇറക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ കസ്തൂരി രംഗന്‍ കരട് റിപ്പോര്‍ട്ടിന് അംഗീകാരം. റിപ്പോര്‍ട്ട് പുതുക്കി ഇറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഇതേത്തുടര്‍ന്ന് കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ല. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അത് പോലെ നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര പരിസ്തിഥി മന്ത്രാലയം അറിയിച്ചതായാണ് വിവരം.
കേരളം നേരിട്ട പ്രളയക്കെടുതിയിലേക്ക് വിരല്‍ ചൂണ്ടിയ ജസ്റ്റിസ് എ.കെ. ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, പരിസ്ഥിതി ലോലമെന്ന് കരട് വിജ്ഞാപനത്തില്‍ പറഞ്ഞ പ്രദേശങ്ങളുടെ വിസ്തൃതിയില്‍ ഒരു മാറ്റവും വരുത്തരുതെന്ന് ഓര്‍മിപ്പിച്ചിരുന്നു. കരടില്‍ മാറ്റം വരുത്തുന്നതോ പുതിയ പാരിസ്ഥിതിക അനുമതികള്‍ നല്‍കുന്നതോ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
കരട് വിജ്ഞാപനത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമിയുമടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2017ലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ആഗസ്റ്റ് 26നാണ് അവസാനിച്ചത്. 2013ലാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കരട് വിജ്ഞാപനം ഇറങ്ങിയത്. ഇതുപ്രകാരം 123 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചത്. കാലാവധി തീര്‍ന്ന മുറക്ക് രണ്ടുവട്ടം കൂടി പുതുക്കി. 2017 ഫെബ്രുവരി 27ന് ഇറക്കിയ കരടില്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വീണ്ടും പുതുക്കുമ്പോള്‍ പക്ഷേ, ഒരു മാറ്റവും വരുത്തരുതെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം.

LIVE NEWS - ONLINE

  • 1
    10 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    19 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം