Wednesday, April 24th, 2019

നല്ല ആരോഗ്യത്തിന് കസ്‌കസ്!

തടിയും വയറും കുറയ്ക്കാനും കസ്‌കസ് വെള്ളം ഏറെ സഹായിക്കുന്നു

Published On:Apr 12, 2019 | 9:18 am

കസ്‌കസ് ചേര്‍ത്ത് നാരങ്ങ വെള്ളം, സര്‍ബത്ത് എന്നിവ നമ്മള്‍ കഴിച്ചിട്ടുണ്ട്. പലര്‍ക്കും ഇഷ്ടമുള്ളതുമാണ് കസ്‌കസ്. എന്നാല്‍ ഇതിലെ ആരോഗ്യ ഗുണത്തെ പറ്റി പലര്‍ക്കും അറിയില്ല. ഫോസാഫറസ, പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്ളേവിന്‍, മഗ്‌നീഷ്യം, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കസ്‌കസ് ആരോഗ്യത്തിന് പല തരത്തിലെ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. തടിയും വയറും കുറയ്ക്കാനും കസ്‌കസ് വെള്ളം ഏറെ സഹായിക്കുന്നു.
പ്രമേഹവും കൊളസ്ട്രോളുമെല്ലാം കുറയ്ക്കാന്‍ ഈ വിത്തുകള്‍ ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാതെ സംരക്ഷണം നല്‍കുന്നു. ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നു.
ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സാഹായിക്കുന്നു. അലര്‍ജി, ശ്വസന പ്രശ്നങ്ങള്‍ അകറ്റുന്ന പാനീയം കൂടിയാണിത്.
ഇതു ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇതിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്. ആന്റി ബാക്ടീരിയില്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് ഇവ.
കിഡ്നിയുടെ ആരോഗ്യത്തിനും നല്ലതാണ് ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. കിഡ്നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യത്തെ വലിച്ചെടുത്ത് ഇവ കിഡ്നി സറ്റോണ്‍ ആയി മാറുന്നതു തടയുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം