Saturday, February 16th, 2019

കശ്മീരില്‍ 12 ഭീകരര്‍ നുഴഞ്ഞു കയറി; ഡല്‍ഹിയില്‍ കനത്ത ജാഗ്രത

ആസൂത്രിതമായ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്.

Published On:Jun 1, 2018 | 10:24 am

ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം അതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആസൂത്രിതമായ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് കരുതുന്നത്. ഇവര്‍ ചെറിയ ഉപഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്ക് നീങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നാളെ വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് വിവരം.
മൗലാനാ മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ മുഹമ്മദ് താലിബാന്‍ ജമ്മു കശ്മീരില്‍ ചാവേറാക്രമണമുള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. താലിബാന്‍ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ സംഘടന 2002 മുതല്‍ പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പല സംഘടനകളുടെയും പേരില്‍ അവര്‍ പ്രവര്‍ത്തിച്ചു വരികയാണ്. ജമ്മു കശ്മീരില്‍ പുതിയ നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്തതിനേത്തുടര്‍ന്ന് ഡല്‍ഹിയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    16 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 2
    35 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 3
    47 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 4
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    3 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു