Sunday, September 23rd, 2018

കശ്മീരില്‍ രണ്ട് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു

പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ

Published On:Aug 29, 2018 | 11:29 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ദ്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് പ്രദേശത്ത് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുള്‍ മുജാഹിദീനിലെ ഉയര്‍ന്ന കമാന്റര്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനക്കു സൂചന ലഭിച്ചിരുന്നു. തുടര്‍ന്നു സേന തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    44 mins ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    2 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    8 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    8 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    20 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    21 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    24 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി