Friday, April 19th, 2019

കശ്മീരിന് പ്രത്യേക പദവി; വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

കശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസ് മാറ്റിവെക്കണമെന്ന് സംസ്ഥാന,കേന്ദ്ര സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടിരുന്നു

Published On:Aug 31, 2018 | 12:37 pm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. 2019 ജനുവരി വരെ കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കില്ല. 1954ലാണ് ആര്‍ട്ടിക്കള്‍ 35എ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാവുന്നത്.
കശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സംസ്ഥാന,കേന്ദ്ര സര്‍ക്കാറുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നം മുന്‍ നിര്‍ത്തിയായിരുന്നു സര്‍ക്കാറുകളുടെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
കശ്മീരിലുള്ള സുരക്ഷാ സേനകളെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുളള ശ്രമങ്ങളിലാണ്. ഇയൊരു സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാറിനായി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.

 

LIVE NEWS - ONLINE

  • 1
    1 min ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    21 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    21 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    30 mins ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    3 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച